വയനാട്: തോൽപ്പെട്ടി അതിർത്തിയിൽ കർണാടക കമ്പിവേലികെട്ടി തിരിച്ചു. നേരത്തേ മണ്ണിട്ട് മൂടിയ അതിർത്തിക്ക് മുകളിലാണ് കർണാടക കമ്പിവേലികെട്ടി തിരിച്ചത്.
ഇതോടെ കാൽനട യാത്രക്കാർക്കും സഞ്ചരിക്കാൻ കഴിയാതെയായി. നിരവധി പേർ തോൽപ്പെട്ടി അതിർത്തിവഴി കർണാടകയിലേക്കും അവിടെനിന്ന് കേരളത്തിലേക്കും ജോലിക്കായും ദൈനം ദിന ആവശ്യങ്ങൾക്കായും ദിവസേന യാത്രചെയ്തിരുന്നു.
മണ്ണിട്ട് മൂടിയതോടെ മൂന്നുമാസമായി ജോലിക്ക് പോകാനും കഴിയാതെയായിരുന്നു. ഇതിനുപിന്നാലെയാണ് കമ്പിവേലി കൂടി കെട്ടിതിരിച്ചത്. കോവിഡ് ബാധയുടെ പശ്ചാത്തലത്തിലാണ് കർണാടകയുടെ ഈ നടപടി. കർണാടകയിൽ ഇതുവരെ 11,923 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 191 പേർ മരിക്കുകയും ചെയ്തു. ബംഗളൂരുവിലടക്കം കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.