ദുബായ് ∙ കോവിഡ് ബാധിച്ചു മരിച്ച ഇടവകാംഗത്തിന്റെ സംസ്കാരവേളയിൽ ഷവൽ കൊണ്ട് മണ്ണ് കോരിയിട്ട് കബറിടം മൂടുന്ന വൈദികന്റെ വിഡിയോ ഹൃദയങ്ങൾ കീഴടക്കുന്നു. കോവിഡ് ബാധിതരായി മരിക്കുന്നവരുടെ മൃതദേഹങ്ങളെ ഭയത്തോടെയും വെറുപ്പോടെയും കാണുന്നവർക്കിടയിൽ അപവാദമാകുകയാണ് ഈ വൈദികന്റെ പ്രവൃത്തി. ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗവും തിരുവല്ല സ്വദേശിയുമായ കുര്യൻ വർഗീസിന്റെ സംസ്കാര വേളയിൽ വികാരി ഫാ. നൈനാൻ ഫിലിപ്പ് കബറിടം മൂടാൻ മണ്ണ് കോരിയിടുന്ന വിഡിയോ ആണ് പ്രചരിക്കുന്നത്. ജബൽ അലിയിലെ ക്രിസ്ത്യൻ സെമിത്തേരിയിലാണ് സംസ്കാരം നടത്തിയത്.
കുര്യൻ വർഗീസിന്റെ ഭാര്യയും മകളും കോവിഡ് ബാധിതരായതിനാൽ ക്വാറന്റീനിലായിരുന്നു. മരുമകൻ എൽജോ മാത്രമേ കുടുംബാംഗമായി ഉണ്ടായിരുന്നുള്ളൂ. പള്ളി സഹവികാരി ഫാ.സിബു തോമസ്, പള്ളി സെക്രട്ടറി അനീഷ്, ഷാർജ ഏരീയാ അംഗം തോമസ് എന്നിവരും സംസ്കാരത്തിൽ പങ്കെടുത്തു. പത്തടിയോളം താഴ്ചയുള്ള കുഴി മൂടാൻ എല്ലാവരും ചേർന്നു ശ്രമിച്ചാലേ കഴിയൂ എന്നതിനാലാണ് സഹായിച്ചതെന്നും കോവിഡ് മൂലം മരിക്കുന്ന ആദ്യ ഇടവകാംഗത്തിന് അന്തസ്സായ സംസ്കാര ശുശ്രൂഷ നടത്തണമെന്ന് ആഗ്രഹിച്ചിരുന്നതായും ഫാ. നൈനാൻ ഫിലിപ്പ് മനോരമയോടു പറഞ്ഞു.∙
കോവിഡ് ബാധിച്ചു മരിച്ച ഇടവകാംഗത്തിന്റെ സംസ്കാരവേളയിൽ ഷവൽ കൊണ്ട് മണ്ണ് കോരിയിട്ട് കബറിടം മൂടുന്ന വൈദികന്റെ വിഡിയോ ഹൃദയങ്ങൾ കീഴടക്കുന്നു. കോവിഡ് ബാധിതരായി മരിക്കുന്നവരുടെ മൃതദേഹങ്ങളെ ഭയത്തോടെയും വെറുപ്പോടെയും കാണുന്നവർക്കിടയിൽ അപവാദമാകുകയാണ് ഈ വൈദികന്റെ പ്രവൃത്തി. ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗവും തിരുവല്ല സ്വദേശിയുമായ കുര്യൻ വർഗീസിന്റെ സംസ്കാര വേളയിൽ വികാരി ഫാ. നൈനാൻ ഫിലിപ്പ് കബറിടം മൂടാൻ മണ്ണ് കോരിയിടുന്ന വിഡിയോ ആണ് പ്രചരിക്കുന്നത്. ജബൽ അലിയിലെ ക്രിസ്ത്യൻ സെമിത്തേരിയിലാണ് സംസ്കാരം നടത്തിയത്. കുര്യൻ വർഗീസിന്റെ ഭാര്യയും മകളും കോവിഡ് ബാധിതരായതിനാൽ ക്വാറന്റീനിലായിരുന്നു. മരുമകൻ എൽജോ മാത്രമേ കുടുംബാംഗമായി ഉണ്ടായിരുന്നുള്ളൂ. പള്ളി സഹവികാരി ഫാ.സിബു തോമസ്, പള്ളി സെക്രട്ടറി അനീഷ്, ഷാർജ ഏരീയാ അംഗം തോമസ് എന്നിവരും സംസ്കാരത്തിൽ പങ്കെടുത്തു. പത്തടിയോളം താഴ്ചയുള്ള കുഴി മൂടാൻ എല്ലാവരും ചേർന്നു ശ്രമിച്ചാലേ കഴിയൂ എന്നതിനാലാണ് സഹായിച്ചതെന്നും കോവിഡ് മൂലം മരിക്കുന്ന ആദ്യ ഇടവകാംഗത്തിന് അന്തസ്സായ സംസ്കാര ശുശ്രൂഷ നടത്തണമെന്ന് ആഗ്രഹിച്ചിരുന്നതായും ഫാ. നൈനാൻ ഫിലിപ്പ് മനോരമയോടു പറഞ്ഞു.