Sunday, December 22, 2024
Google search engine
Homekeralaകൊയിലാണ്ടിയിൽ ദമ്പതികൾ ട്രെയിൻ തട്ടി മരിച്ചു

കൊയിലാണ്ടിയിൽ ദമ്പതികൾ ട്രെയിൻ തട്ടി മരിച്ചു

കൊയിലാണ്ടി: ട്രെയിൻ തട്ടി ദമ്പതികൾ മരിച്ചു. മൂടാടി വെള്ളറക്കാട് റെയില്‍വേ സ്റ്റേഷനു സമീപം കടലൂര്‍ കോടിക്കല്‍ സ്വദേശികളായ അബ്​ദുല്ല (71), ഭാര്യ അസ്മ (56) എന്നിവരാണ് മരിച്ചത്.

വൈകീട്ട്​ മൂന്നരയോടെയാണ് നാടിനെ ദു:ഖത്തിലാഴ്​ത്തിയ സംഭവം. നന്തിയില്‍ നിന്നു നടന്നുവരികയായിരുന്ന അബ്​ദുല്ല റെയില്‍പാളം മുറിച്ചു കടക്കുന്നതിനിടയില്‍ ക്ഷീണം ബാധിച്ച് ട്രാക്കില്‍ ഇരുന്നുപോയതാണെന്നാണ്​ സൂചന.

തൊട്ടടുത്താണ് ഇവര്‍ വാടകക്ക്​ താമസിക്കുന്ന വീട്. ട്രാക്കില്‍ ഇരുന്ന ഭര്‍ത്താവിനെ സഹായിക്കാനെത്തിയതായിരുന്നു അസ്മ. ഇതിനിടയിലാണ് ട്രെയിനിൻെറ വരവ്. ഇരുവരെയും ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com