അന്തിമ അംഗീകാരത്തിനായി സ്റ്റേറ്റ് ഒാഡിറ്റ് ബ്യൂറോയിലേക്ക് സമർപ്പിച്ചു
കുവൈത്ത് സിറ്റി: അമേരിക്കയിൽനിന്ന് കോവിഡ് പ്രതിരോധ വാക്സിൻ ഇറക്കുമതി ചെയ്യാൻ കുവൈത്ത് ആലോചിക്കുന്നു.
വാക്സിൻ ഇറക്കുമതിക്ക് ആവശ്യമായ ടെൻഡർ നൽകാൻ ഒരുങ്ങാൻ സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡർ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് നിർദേശം നൽകി. ഒരു മാസത്തിനുള്ളിൽ കോവിഡ് വാക്സിൻ ലഭ്യമാകുമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനെ തുടർന്നാണ് കുവൈത്ത് ടെൻഡർ നൽകാൻ ശ്രമിക്കുന്നത്.
നിർദേശം അന്തിമ അംഗീകാരത്തിനായി സ്റ്റേറ്റ് ഒാഡിറ്റ് ബ്യൂറോയിലേക്ക് സമർപ്പിച്ചിരിക്കുകയാണ്.
വാക്സിൻ വിതരണത്തിനായി ഗ്ലോബൽ അലയൻസ് ഫോർ വാക്സിൻ ആൻഡ് ഇമ്യൂണൈസേഷനുമായി ധാരണയിലെത്തിയേക്കും. കോവിഡ് പ്രതിരോധ വാക്സിനായി ആരോഗ്യ മന്ത്രാലയം 55 ലക്ഷം ദിനാർ വകയിരുത്തിയിട്ടുണ്ട്.
ഒരാൾക്ക് രണ്ട് ഡോസ് വീതം നൽകാനായി ആദ്യഘട്ടത്തിൽ 17 ലക്ഷത്തിലധികം ഡോസ് ഇറക്കുമതി ചെയ്യും. 8,54,000ത്തിലധികം പേർക്ക് ഇത് ഉപയോഗിക്കാം.