ഉപമുഖ്യമന്ത്രിയുടെ കുടുംബത്തിലെ എട്ടുപേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
ബംഗളൂരു: കർണാടക ഉപമുഖ്യമന്ത്രി ഗോവിന്ദ് കർജോലിെൻറ മകൻ േകാവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ തുടരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ 23 ദിവസമായി വെൻറിലേറ്ററിൽ തുടരുന്ന ഗോവിന്ദ് കർജോലിെൻറ മകൻ ഡോ. ഗോപാൽ കർജോലിെൻറ ആരോഗ്യ സ്ഥിതി വഷളായതോടെ എയർ ആംബുലൻസിൽ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
മകൻ ഉൾപ്പെടെ ഗോവിന്ദ് കർജോലിെൻറ കുടുംബത്തിലെ എട്ടുപേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 43 കാരനായ ഡോ. ഗോപാൽ കർജോൽ, ഗോവിന്ദ് കർജോലിെൻറ മൂത്ത മകനാണ്. 2018ൽ നാഗത്താൻ മണ്ഡലത്തിൽനിന്നും ഗോപാൽ കർജോൽ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. മകെൻറ ആരോഗ്യസ്ഥിതിയിൽ മാറ്റമില്ലെങ്കിൽ ശ്വാസകോശം മാറ്റിവെക്കുന്ന ശസ്ത്രക്രിയക്ക് വിധേയമാക്കുമെന്നും ഗോവിന്ദ് കർജോൽ സൂചിപ്പിച്ചു.
കോവിഡിനെതുടർന്ന് മകൻ ഡോ. ഗോപാൽ കർജോൽ കഴിഞ്ഞ 23 ദിവസമായി വെൻറിലേറ്ററിലാണെന്നും കുടുംബത്തിലെ എട്ടുപേർക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും ഗോവിന്ദ് കർജോൽ ട്വിറ്ററിൽ അറിയിച്ചു. താനും ഭാര്യയും അടുത്തിടെയാണ് രോഗ മുക്തി നേടി ആശുപത്രിവിട്ടതെന്നു ഇതേതുടർന്നാണ് കലബുറഗിയിലെയും ബാഗൽകോട്ടിലെയും പ്രളയ ബാധിത മേഖല സന്ദർശിക്കാൻ കഴിയാത്തതെന്നും അദ്ദേഹം അറിയിച്ചു.
ബാഗൽകോട്ടിലെ മുദ്ദോളിൽനിന്നുള്ള എം.എൽ.എആയ ഗോവിന്ദ് കർജോലിനാണ് ബാഗൽകോട്ടിെൻറയും കലബുറഗിയുടെയും ജില്ല ചുമതല. 19 ദിവസത്തെ ആശുപത്രി ചികിത്സക്കുശേഷം കോവിഡ് രോഗമുക്തി നേടി വീട്ടിൽ നിരീക്ഷണത്തിൽ തുടരുകയാണ് ഗോവിന്ദ് കർജോൽ. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് വീട്ടിലിരുന്ന് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നുണ്ടെന്നു അദ്ദേഹം അറിയിച്ചു.