Sunday, December 22, 2024
Google search engine
HomeCovid-19കോവിഡ്​: സൗദി അറേബ്യയിൽ 1102 പേർക്ക്​ രോഗമുക്തി

കോവിഡ്​: സൗദി അറേബ്യയിൽ 1102 പേർക്ക്​ രോഗമുക്തി

മരണം: 27, പുതിയ കേസുകൾ: 561, ആകെ മരണം: 4569, ആകെ കേസുകൾ: 331,359, ആകെ രോഗമുക്തി: 313,786, ചികിത്സയിൽ: 13,004, ഗുരുതരം: 1,095

റിയാദ്​: സൗദി അറേബ്യയിൽ ബുധനാഴ്​ച 1102 പേർ രോഗമുക്തരായി. 561 പേർക്ക്​ പുതുതായി രോഗം സ്ഥിരീകരിച്ചു​. 27 പേർ രാജ്യത്തെ വിവിധയിടങ്ങളിൽ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 4569ഉം ആകെ റിപ്പോർട്ട്​ ചെയ്​ത പോസിറ്റീവ്​ കേസുകൾ 331359ഉം ആയി. ഇതിൽ 313786 പേർ രോഗമുക്തി നേടി. രാജ്യത്തെ വിവിധ ആശുപ്രതികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 13004 ആയി കുറഞ്ഞു. ഇതിൽ 1095 പേരുടെ നില ഗുരുതരമാണ്​.

രാജ്യത്തെ രോഗമുക്തി നിരക്ക്​ 94.5 ശതമാനവും മരണ നിരക്ക്​ 1.4 ശതമാനവുമായി​. റിയാദ്​ 5, ജിദ്ദ 2, മക്ക 4, മദീന 1, ദമ്മാം 2, ത്വാഇഫ്​ 1, മുബറസ്​ 1, ഖമീസ്​ മുശൈത്ത്​ 1, ഹാഇൽ 1, ബുറൈദ 1, അബഹ 2, ഖർജ്​ 1, സബ്​യ 1, അയൂൺ 1, സുൽഫി 1, അൽഖുവയ്യ 1, ദമദ്​ 1 എന്നിവിടങ്ങളിലാണ് ബുനാഴ്​ച മരണങ്ങൾ സംഭവിച്ചത്​.

24 മണിക്കൂറിനിടെ പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ മക്കയിലാണ്, 75. ജിദ്ദ 51, ഹുഫൂഫ്​ 38, മദീന​​ 37, റിയാദ്​​​ 34, ദമ്മാം​​ 29, യാംബു 26, ബൽജുറഷി​ 19, ജുബൈൽ​ 14, ഹാഇൽ​​ 14, മുബറസ്​​ 13, ഖത്വീഫ്​​ 12, ഖമീസ്​ മുശൈത്ത്​​​ 11 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

ബുധനാഴ്​ച 48,854 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത്​ ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,190,822 ആയി.

മരണം പ്രദേശം തിരിച്ച കണക്ക്​

റിയാദ്​ 1047, ജിദ്ദ 920, മക്ക 723, ഹുഫൂഫ്​ 242, ത്വാഇഫ്​ 196, മദീന 132, ദമ്മാം 129, ജീസാൻ 96, അബഹ 96, ബുറൈദ 94, മുബറസ്​ 69, തബൂക്ക്​ 67, അറാർ 63, ഹാഇൽ 63, ഹഫർ അൽബാത്വിൻ 61, മഹായിൽ 42, സബ്​യ 39, അൽബാഹ 35, ഖത്വീഫ് 32, അബൂ അരീഷ്​ 27, സകാക 26, ഖമീസ്​ മുശൈത്ത്​​ 26, ബീഷ​ 25, ബെയ്​ഷ്​ 24, വാദി ദവാസിർ 23, അൽറസ്​ 23, ഖർജ്​ 19, അൽഖുവയ്യ 18, ഖോബാർ 15, ​അയൂൺ 16, സാംത 14, നജ്​റാൻ 13, ഉനൈസ 11, അൽമജാരിദ 10, റിജാൽ അൽമ 8, അൽനമാസ്​ 8, അൽഅർദ 7, ഹുറൈംല 6, അഹദ്​ റുഫൈദ 6, ദർബ്​ 6, ജുബൈൽ 5, അൽ-ജഫർ 5, സു​ൈലയിൽ 4, ഖുൻഫുദ 4, ശഖ്​റ 4, റഫ്​ഹ 4, അഹദ്​ മസാറ 4, നാരിയ 3, യാംബു 3, അൽമദ്ദ 3, മുസാഹ്​മിയ 3, ഹുത്ത ബനീ തമീം 3, ദഹ്​റാൻ 3, ഖുറയാത്​ 3, ബല്ലസ്​മർ 3, ഹായ്​ത്​ 3, ദമദ്​ 3, സുൽഫി 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അൽദായർ 2, അയൂൺ അൽജുവ 2, തുവാൽ 2, റാബിഖ്​ 2, ശറൂറ 2, ദുർമ 1, താദിഖ്​ 1, മൻദഖ്​ 1, ഫുർസാൻ 1, ദൂമത്​ അൽജൻഡൽ 1, ദറഇയ 1, അല്ലൈത്​ 1, ഖൈസൂമ 1, സാറാത്​ ഉബൈദ 1, ഖുൽവ 1, ഖഹ്​മ 1, അൽഖൂസ്​ 1, തബർജൽ 1, ബഖഅ 1, അബ്​ഖൈഖ്​ 1.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com