Sunday, December 22, 2024
Google search engine
HomeIndiaകുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്​ട്രീയത്തിലേക്ക്​; തെരഞ്ഞെടുപ്പ്​ ചുമതല നൽകി

കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്​ട്രീയത്തിലേക്ക്​; തെരഞ്ഞെടുപ്പ്​ ചുമതല നൽകി

ദേശീയ ചുമതലകൾ ഇ.ടി. മുഹമ്മദ്​ ബഷീറിന്​

മലപ്പുറം: മുസ്​ലിം ലീഗ്​ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്​​്ട്രീയത്തിലേക്ക്​ മടങ്ങിയെത്തുന്നു. വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പുകളുടെ ചുമതല കുഞ്ഞാലിക്കുട്ടിക്ക്​ നൽകി.

കൂടാതെ പാർട്ടിയുടെ ദേശീയ ചുമതലകൾ ഇ.ടി. മുഹമ്മദ്​ ബഷീറിന്​ നൽകാനും ലീഗ്​ ഉന്നതാധികാര സമിതി തീരുമാനിച്ചതായി പാണക്കാട്​ ഹൈദരലി ശിഹാബ്​ തങ്ങൾ അറിയിച്ചു.

യു​.ഡി.എഫിന്​ പുറത്ത്​ മറ്റ്​ പാർട്ടികളുമായി ​രാഷ്​ട്രീയ സഖ്യമില്ലെന്ന്​ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. എന്നാൽ മറ്റ്​ നീക്കു​േപാക്കുകൾ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്​ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള കോൺഗ്രസുമായി ബന്ധപ്പെട്ട പ്രശ്​നങ്ങൾ അടുത്ത യു.ഡി.എഫ്​ യോഗത്തിൽ ചർച്ച ചെയ്യും. കേരളത്തിൽ ഇനി യു.ഡി.എഫി​െൻറ സമയാമാണെന്നും ഏത്​ വെല്ലുവിളികളേയും നേരിടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com