Sunday, November 17, 2024
Google search engine
HomeIndiaകാർസർക്കോ​ട്ടെ പതിനാറുകാരിയുടെ മരണം വിഷം ഉള്ളിചെന്ന്; സഹോദരൻ പൊലീസ്​ കസ്​റ്റഡിയിൽ

കാർസർക്കോ​ട്ടെ പതിനാറുകാരിയുടെ മരണം വിഷം ഉള്ളിചെന്ന്; സഹോദരൻ പൊലീസ്​ കസ്​റ്റഡിയിൽ

കാസർകോട്: വെള്ളരിക്കുണ്ട് ബളാൽ അരീങ്കലിലെ ആൻമേരി(16)യുടെ മരണം വിഷം ഉള്ളിൽ ചെന്നാണെന്ന്​ പോസ്​റ്റ്​​േമാർട്ടം റിപ്പോർട്ട്. ആസുത്രിത കൊലപാതകമാണെന്ന നിഗമനത്തിലാണ്​ പൊലീസ്. വീട്ടിലുണ്ടാക്കിയ ഐസ്ക്രീമിലൂടെയാണ്​ വിഷം അകത്തെത്തിയതെന്നാണ്​ കരുതുന്നത്​. സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരൻ ആൽബിനെ പൊലീസ്​ കസ്റ്റഡിയിലെടുത്തു.

മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്താൻ ലക്ഷ്യമിട്ട്​ ഐസ്ക്രീമിൽ വിഷം കലർത്തുകയായിരുന്നെന്ന്​ ആൽബിൻ പറഞ്ഞതായി പോലീസ്​ പറഞ്ഞു. ഐസ്ക്രീം കഴിച്ച് അവശനിലയിലായ ഇവരുടെ പിതാവ് ബെന്നി ആശുപത്രിയിൽ ചികിത്സയിലാണ്​.

ഓഗസ്റ്റ് അഞ്ചിന് വൈകുന്നേരം ആറോടെയാണ് ബളാൽ അരീങ്കലിലെ ആൻമേരി ചെറുപുഴയിലെ ആശുപത്രിയിൽ മരിച്ചത്. സംഭവത്തിന് ഒരാഴ്ച മുൻപ് ആൻമേരിയും സഹോദരനും വെള്ളരിക്കുണ്ടിലെ വീട്ടിൽ ഐസ്ക്രീം ഉണ്ടാക്കിയിരുന്നു. അത് കഴിച്ച് തൊട്ടടുത്ത ദിവസമാണ് ആൻ മേരിക്ക് ഛർദിയും വയറുവേദനയും അനുഭവപ്പെട്ടത്. ആദ്യം വെള്ളരിക്കുണ്ടിലെ ആശുപത്രിയിൽ ചികിത്സ തേടി.

മഞ്ഞപ്പിത്തബാധയുണ്ടെന്ന സംശയത്തിൽ തൊട്ടടുത്ത ദിവസം ചെറുപുഴയിൽ ചികിത്സ തേടുകയായിരുന്നു. ആൻമേരിയുടെ പിതാവ് ബെന്നി, മാതാവ് ബെസി, സഹോദരൻ ആൽബിൻ എന്നിവരെയും അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിതാവ് ബെന്നിയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമാണ്.

പെൺകുട്ടിയുടെ മരണത്തിൽ സംശയമുണർന്നതോടെയാണ്​ പോസ്റ്റുമോർട്ടം നടത്തിയത്​. വിഷം ഉള്ളിൽച്ചെന്നാണ് മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചതോടെ ചെറുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസ് വിശദമായ അന്വേഷണത്തിനായി വെള്ളരിക്കുണ്ട് പോലീസിന് കൈമാറിയതാണ്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com