Tuesday, January 21, 2025
Google search engine
HomeIndiaഒരു ജാമ്യവും വേണ്ട, ചെറുകിട സംരംഭകർക്ക് താങ്ങായി ഇഷ്ടം പോലെ വായ്പ

ഒരു ജാമ്യവും വേണ്ട, ചെറുകിട സംരംഭകർക്ക് താങ്ങായി ഇഷ്ടം പോലെ വായ്പ

3 ലക്ഷം കോടി രൂപാ സംരംഭ സഹായ വായ്പയായി ധനകാര്യ സ്ഥാപനങ്ങൾ വഴി ..

കോവിഡ് പ്രതിസന്ധി നിലനിൽപ്പിന്റെ അടിത്തറയിളക്കിയ ചെറുകിട സംരംഭകനാണോ നിങ്ങൾ? എങ്കിൽ താങ്ങായി കേന്ദ്ര–സംസ്ഥാന സർക്കാരുകൾ നിങ്ങൾക്ക് നിരവധി ആശ്വാസ പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്. അവയിൽ നിങ്ങൾക്കിണങ്ങുന്ന പദ്ധതി തിരഞ്ഞെടുത്താൽ ഇപ്പോൾ നേരിടുന്ന പ്രതിസന്ധിക്ക് അൽപം ആശ്വാസം കിട്ടിയാലോ? കേന്ദ്രസർക്കാർ കോവിഡ് അടച്ചിടലിന്റെ മാന്ദ്യം മറികടക്കാനായി പ്രഖ്യാപിച്ച ‘ആത്മ നിർഭർ ഭാരത്’ പാക്കേജിൽ സൂക്ഷ്മ ചെറു, ഇടത്തരം സംരംഭങ്ങൾക്കായി ധനകാര്യ സ്ഥാപനങ്ങൾ വഴിയും അല്ലാതെയും 5.94 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്കാണ് തുക വകയിരുത്തിയിരിക്കുന്നത്. അതിൽ  3 ലക്ഷം കോടി രൂപാ  സംരംഭ സഹായ വായ്പയായി ധനകാര്യ സ്ഥാപനങ്ങൾ വഴി സംരംഭകർക്കു നൽകും. എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി സ്കീം എന്നാണ് പ്രസ്തുത പദ്ധതിയുടെ പേര്.

എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി സ്കീം (ECLGS)

നിലവിലുള്ള സൂക്ഷ്മ ചെറു, ഇടത്തരം സംരംഭങ്ങൾക്കും, ബിസിനസ് യൂണിറ്റുകൾക്കും മുദ്രാ വായ്പയെടുത്ത സംരംഭകർക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പ്രസ്തുത യൂണിറ്റുകളുടെ വായ്പാ കുടിശിക ഇക്കഴിഞ്ഞ ഫെബ്രുവരി 29ന് 25 കോടി രൂപയിൽ കൂടുതൽ വരാൻ പാടില്ല. അതുപോലെ വിൽപ്പന വിറ്റുവരവ് ഇക്കാലയളവിൽ 100 കോടി രൂപ കവിയാൻ പാടില്ല. വൻകിട സംരംഭങ്ങൾക്ക് ധനസഹായം നൽകാതിരിക്കാനാണ് ഈ നിബന്ധന നിഷ്കർഷിക്കുന്നത്. ഫെബ്രുവരി 29ന് എത്ര തുകയാണോ അടയ്ക്കാനുള്ള വായ്പ അതിന്റെ 20 ശതമാനം തുകയാണ്  വായ്പയായി നൽകുന്നത്. ടേം വായ്പ, പ്രവർത്തന മൂലധന ടേം വായ്പ, കാഷ്ക്രെഡിറ്റ്, ഓവർഡ്രാഫ്റ്റ്,പ്രവർത്തന മൂലധന വായ്പ എന്നിവയിൽ ഏതുമാകാം. ഇതൊരു പ്രീ അപ്രൂവ്ഡ് വായ്പ ആണ്. 60 ദിവസത്തിൽ കൂടുതൽ തിരിച്ചടവിൽ വീഴ്ച വരുത്തിയവർക്കും വായ്പ നിഷ്ക്രിയ ആസ്തി ആയവർക്കും ഇതിന്റെ പ്രയോജനം ലഭിക്കുകയില്ല. 100 കോടി രൂപയിൽ അധികം വിൽപ്പന വിറ്റു വരവ് വന്നിട്ടില്ലായെന്നതിനും, ഔട്ട്സ്റ്റാൻഡിങ് വായ്പ 25 കോടി രൂപയിൽ അധികരിച്ചിട്ടില്ലായെന്നതിനും തെളിവായി ബാലൻസ് ഷീറ്റ്, ജിഎസ്ടി രേഖകൾ, സെൽഫ് ഡിക്ലറേഷൻ എന്നിവ ധനകാര്യസ്ഥാപനങ്ങളിൽ  സമർപ്പിക്കണം. ജിഎസ്ടിയുടെ പരിധിയിൽ വരുന്നവർ നിർബന്ധമായും  ജിഎസ്ടി രേഖകൾ നൽകണം. റീപേയ്മെന്റ് കാലാവധി 4 വർഷമാണ്. ആദ്യത്തെ ഒരു വർഷം മോറട്ടോറിയം ലഭിക്കും. ഈ വായ്പക്ക് 100 ശതമാനം ഗ്യാരന്റി നൽകുന്നത് NCGTC (National Credit  Gurantee Trustee Company) യാണ്. ഗ്യാരന്റി ഫീ, പ്രോസസിങ് ഫീ, ഡോക്യുമെന്റേഷൻ ഫീ എന്നിവ ആവശ്യമില്ല. മറ്റൊരു ജാമ്യവും ഈ വായ്പയ്ക്ക് ആവശ്യമില്ല. സർക്കാർ ഫുൾ ഗ്യാരന്റിയാണ് നൽകുന്നത്. ഈ വായ്പ അനുവദിക്കുന്നത് വരുന്ന ഒക്ടോബർ 31 വരെയോ 3 ലക്ഷം കോടി രൂപയെന്ന വായ്പാലക്ഷ്യം നേടുന്നതു വരെയോ ആയിരിക്കും. ഇത്  ഈട് ആവശ്യമില്ലാത്ത ഓട്ടോമാറ്റിക് വായ്പയാണ്. ഈ വായ്പ അസംസ്കൃത പദാർഥങ്ങൾ  വാങ്ങുന്നതിനും, യൂണിറ്റു തുറക്കുന്നതിനുമായി ഉപയോഗിക്കാം.ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ധനകാര്യസ്ഥാപനങ്ങൾ ഉപഭോക്താക്കളെ എസ്എംഎസ് വഴിയോ ഈമെയിൽ വഴിയോ അറിയിക്കും. അറിയിപ്പ് കിട്ടിയില്ലെങ്കിൽ ബന്ധപ്പെട്ട ധനകാര്യസ്ഥാപനങ്ങളുമായി നേരിട്ടു ബന്ധപ്പെടുക. പലിശ മൊത്തമായി അടയ്ക്കേണ്ടതില്ല നിലവിലുള്ള ബാങ്ക് വായ്പയ്ക്കു 6 മാസത്തെ മോറട്ടോറിയമാണ് അനുവദിച്ചിരിക്കുന്നത്. സാധാരണ മോറട്ടോറിയം പീരിഡ് കഴിഞ്ഞാൽ അതുവരെയുള്ള പലിശ മൊത്തമായി അടയ്ക്കണം. എന്നാൽ ആർബിഐ ഇക്കാലയളവിലെ പലിശ (Funded Interest Term Loan)  ടേം ലോണായി പരിഗണിക്കാൻ തീരുമാനിച്ചു. അതു സംരംഭകർക്ക് വലിയ ആശ്വാസമാണ്. 6 മാസത്തെ പലിശ ടേം ലോൺ ആക്കി മാറ്റി തവണകളായി അടച്ചു തീർക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. ഇത് 2021 മാർച്ച് 31 നകം അടച്ചു തീർത്താൽ മതിയാകും. പ്രധാനമായും പ്രവർത്തന മൂലധന വായ്പയ്ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. 2020 മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിലാണ് മോറട്ടോറിയം അനുവദിച്ചിരിക്കുന്നത് (6 മാസം). ടേം ലോണിനും 6 മാസം മോറട്ടോറിയം ആർബിഐ നൽകിയിട്ടുണ്ട് (മാർച്ച് 2020 മുതൽ 2020 ഓഗസറ്റ് 31 വരെ) ‘വ്യവസായ ഭദ്രത’ പദ്ധതി സംസ്ഥാന സർക്കാർ കൊവിഡ്–19 തുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച പദ്ധതിയാണു വ്യവസായ ഭദ്രത. അതനുസരിച്ചു പ്രഖ്യാപിച്ചവയിൽ ചിലത്,

1. സംരംഭകർക്കുള്ള സബ്സിഡി സ്കീം (ESS)ൽ മാറ്റം

വനിതകളും എസ്/എസ്ടി, 45ൽതാഴെയുള്ള യുവസംരംഭകരും ആരംഭിക്കുന്ന MSME മാനുഫാക്ചറിങ് യൂണിറ്റിനുള്ള ഇൻവെസ്റ്റ്മെന്റ് സബ്സിഡി 20 ശതമാനത്തിൽ നിന്ന് 25 ശതമാനം ആക്കി ഉയർത്തി. സബ്സിഡിക്കുള്ള ഓൺലൈൻ ESS   ആപ്ലിക്കേഷൻ  സമർപ്പിക്കുന്നതിനുള്ള സമയം ഒരു വർഷമെന്നത് 1 വർഷവും 3 മാസവും ആക്കി ദീർഘിപ്പിച്ചു. താഴെ പറയുന്ന ഉൽപ്പന്നങ്ങൾ നിർമിക്കുന്ന സംരംഭങ്ങളെ മുൻഗണനാ വിഭാഗത്തിൽ പെടുത്തിയിട്ടുണ്ട്. അതു വഴി 10 ശതമാനം അധിക സബ്സിഡി ലഭിക്കും. സാനിറ്ററി ഉൽപ്പന്നങ്ങൾ, പേഴ്സനൽ ഹൈജീൻ ഉൽപ്പന്നങ്ങൾ,  മെഡിക്കൽ ഡിസിൻഫെക്റ്റന്റ് ഉൽപ്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ/ മരുന്നുകളും മറ്റ് അത്യാവശ്യ വൈദ്യ ഉപകരണങ്ങളും / വെന്റിലേറ്റർ, ആശുപത്രി ഉപകരണം, N95 മാസ്ക്, സർജിക്കൽ ഗ്ലൗസ്, ബ്ലഡ് ബാഗ്, മെഡിക്കൽ ഓക്സിജൻ എന്നിവയുമൊക്കെ ഇതിൽ വരും

അധിക പ്രവർത്തന മൂലധന വായ്പയ്ക്ക് മാർജിൻമണി സഹായം

ലോക്ഡൗണിനു  ശേഷം ധനകാര്യസ്ഥാപനങ്ങളിൽനിന്ന് ലഭിക്കുന്ന അധിക പ്രവർത്തന മൂലധന വായ്പയ്ക്ക് വ്യവസായ വകുപ്പ് മാർജിൻമണി ഗ്രാന്റ് നൽകും. ധനകാര്യസ്ഥാപനങ്ങൾക്ക് പറഞ്ഞിട്ടുള്ള മാർജിന്റെ  50 ശതമാനം പരമാവധി ഒരു ലക്ഷം രൂപയാണ് മാർജിൻമണി ഗ്രാന്റ് ആയി നൽകുന്നത്. ഈ ഒരു ലക്ഷം രൂപാ മൊത്തം പ്രവർത്തന മൂലധനാവശ്യത്തിന്റെ 15 ശതമാനത്തിന് മുകളിൽ പോകാൻ പാടില്ല. ഗുണഭോക്തൃ വിഹിതം (Beneficiary Contribution)  നിർബന്ധമായും 10 ശതമാനം എടുത്തിരിക്കണം. മുൻകാലങ്ങളിൽ മാർജിൻമണി ലോൺ നൽകിയിരുന്നത് പുതിയ യൂണിറ്റിനു മാത്രമായിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com