ഉറങ്ങാൻ കിടക്കുമ്പോൾ നല്ല തുണുപ്പുവേണം. അത് എസിയിൽ സെറ്റാക്കാം. പക്ഷേ കുറെക്കഴിയുമ്പോഴേക്കു തണുപ്പു കൂടിക്കൂടി ഉറങ്ങാനാകാത്ത നിലയാകും. എസി ഓഫാക്കാനോ തണുപ്പുകുറയ്ക്കാനോ ആര് ഉണരും? ഭാര്യയോ ഭർത്താവോ… ‘എനിക്കുവയ്യ’ എന്നാകും രണ്ടാളുടെയും ഉത്തരം. ഇനി നേരം വെളുത്താൽ ഓഫാക്കാനും ഇതേ തർക്കം. രാത്രി ഓരോ മണിക്കൂറിലെയും ആവശ്യമനുസരിച്ച് താപനില നേരത്തേതന്നെ എസിയിൽ സെറ്റ് ചെയ്തുവച്ചിട്ടു കിടക്കാനായാൽ എത്ര സൗകര്യം. ഇത് എസിയുടെ റിമോട്ട് എടുത്ത് എസിയിലേക്കു നീട്ടിക്കാണിച്ച് ചെയ്യുന്ന പ്രയാസവുമില്ല, മൊബൈൽ ഫോണിലെ ആപ് വഴി എപ്പോഴെങ്കിലും സൗകര്യം പോലെ ചെയ്താൽ മതി. പിന്നെയോ, ഗൂഗിൾ അസിസ്റ്റന്റോ ആമസോൺ അലക്സയോ വഴി വോയ്സ് കമാൻഡ് കൊടുത്തും എസി നിയന്ത്രിക്കാം.ഇങ്ങനെ ഇപ്പോഴത്ത സമൂഹത്തിന്റെ ആവശ്യമറിഞ്ഞുണ്ടാക്കിയ എസിയാണ് പാനസോണിക്കിന്റെ മിറെയ് ശ്രേണി ഇൻവെർട്ടർ എയർകണ്ടിഷനറുകൾ. ജപ്പാനിലെ നമ്പർ 1 എസി ബ്രാൻഡ് ആയ പാനസോണിക് ഇന്ത്യയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്– കണക്ടിവിറ്റി സംവിധാനങ്ങളോടെ അവതരിപ്പിക്കുന്ന പുതിയ എസി ജീവിതം സുന്ദരമാക്കുന്ന ഒട്ടേറെ സവിശേഷതകളുള്ളതാണ്. മിറെയ് (mirAIe) എന്ന ഐഒടി പ്ലാറ്റ്ഫോമിൽ, മൊബൈൽ ആപ് വഴി ലോകത്തെവിടെയിരുന്നും നിയന്ത്രിക്കാവുന്ന എല്ലാ ഇലക്ട്രോണിക് ഗൃഹോപകരണങ്ങളും ഉടൻ അവതരിപ്പിച്ച് പൂർണ കണക്ടഡ് ഹോം സാധ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മിറെയ് എന്ന വാക്കിന് ജാപ്പനീസ് ഭാഷയിൽ ഭാവിയിലെ വീട് എന്നും അർഥമുണ്ട്. ∙മിറെയ് ആപ്: എസിയുടെ എല്ലാ പ്രവർത്തനങ്ങളും ലോകത്തെവിടെയിരുന്നും ഫോണിൽ നിയന്ത്രിക്കാവുന്ന സംവിധാനം. മുറിയിലെത്തുമ്പോൾ തന്നെ സുഖകരമായ തണുപ്പു വേണമെങ്കിൽ ഓഫിസിലിരുന്നുതന്നെ എസി ഓൺ ചെയ്യാം. നേരത്തേ പറഞ്ഞതുപോലെ മുറിയിലെ താമസക്കാരുടെ ‘സ്ലീപ് പ്രൊഫൈൽ’ പ്രോഗ്രാം ചെയ്യുന്നതുൾപ്പെടെ. വാറന്റി സേവനങ്ങളം സർവീസും ബുക് ചെയ്യാനും എന്തെങ്കിലും സാങ്കേതിക തകരാറുണ്ടായാൽ അതറിയാനുമൊക്കെ മിറെയ്ക്കു കഴിയും. ∙തണുപ്പിന്റെ ഉസ്താദ്: 45 അടി വരെ ദൂരത്തിലേക്ക് തണുപ്പ് പ്രവഹിപ്പിക്കുന്ന ജെറ്റ് സ്ട്രീം സംവിധാനവും വലിയ എയർ ഇൻടേക്കും ഫാനും 4 രീതിയിൽ സ്വിങ് ചെയ്യുന്ന എയ്റോവിങ്സ് ഫ്ലാപ്പുകളും മുറിയുടെ എല്ലാ മൂലയിലും തണുപ്പെത്തിക്കും. സൗമ്യമായി തണുപ്പു പരത്തുന്ന ഷവർ കൂളിങ്, സ്വിച്ച് ഓൺ ചെയ്യുന്നയുടൻ താപനില 2 ഡിഗ്രി കുറയ്ക്കുന്ന അതിവേഗ പ്രവർത്തനം, ഊർജക്ഷമതയുടെ പര്യായമായ ഇൻവെർട്ടർ വിദ്യ എന്നിവയുമുണ്ട്. ∙ നാനോ ഇ: വായുവിലെ ദോഷകരമായ സൂക്ഷ്മകണങ്ങളെ നിർവീര്യമാക്കുന്ന നാനോ–ഇ ശുദ്ധീകരണസംവിധാനം മിറെയ് എസിയിലും പാനസോണിക് ഉൾപ്പെടുത്തിയിട്ടുണ്ട്. ബാക്ടീരിയ, വൈറസ്, പൂപ്പൽ എന്നിവയെഒക്കെ വലിയൊരളവു തടയാമെന്നു കമ്പനി പറയുന്നു. എസി ഉപയോഗം പൊതുവെ കുറയുന്ന മഴക്കാലത്തും നാനോ–ഇ പ്രവർത്തിപ്പിച്ച് വായുവിലെ രോഗാണുക്കളെ അകറ്റാമെന്നത് വലിയ സൗകര്യമാകും. ∙ ഭംഗി, കരുത്ത്: ആകർഷകമായ രൂപകൽപനയും പൂർണ ചെമ്പ് ട്യൂബുകളും കഠിനമായ കാലാവസ്ഥാ വ്യതിയാനങ്ങൾ താങ്ങാനാകുന്ന എക്സ്റ്റീരിയർ യൂണിറ്റുമാണ് മിറെയ് കണക്ടഡ് എസികൾക്ക്. 145 വോൾട്ട് മുതൽ 285 വോൾട്ട് വരെയുള്ള വോൾട്ടേജിൽ പ്രവർത്തിക്കാനാകും. സ്റ്റെബിലൈസറും ആവശ്യമില്ല. 5 വർഷം ജനറൽ വാറന്റിയും 10 വർഷം കംപ്രസർ വാറന്റിയുമുള്ള മിറെയ് എസി ശ്രേണിയുടെ വില 36,000 രൂപ മുതൽ.