Tuesday, January 21, 2025
Google search engine
HomeUncategorizedഎന്നോട് പ്രതികാരം ചെയ്യാൻ ഹൃതിക്കിനെ ഉപയോഗിച്ചു; വെളിപ്പെടുത്തലുമായി കങ്കണ

എന്നോട് പ്രതികാരം ചെയ്യാൻ ഹൃതിക്കിനെ ഉപയോഗിച്ചു; വെളിപ്പെടുത്തലുമായി കങ്കണ

ഹൃതിക്കുമായുള്ള വഴക്കിലും നിയമപോരാട്ടത്തിലും ഇപ്പോഴും വേദനയുണ്ടെന്ന് നടി കങ്കണ റണൗട്ട്. ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.  ‘ഈ കേസിൽ കോടതിയിലേയ്ക്ക് ഞാൻ വലിച്ചിഴയ്ക്കപ്പെടുകയായിരുന്നു. അടച്ച വാതിലിൽ വളരെ വിശ്വസ്തതയോടെ കൊണ്ടുനടന്ന പ്രണയബന്ധത്തിൽ പെട്ടന്ന് വിള്ളലുണ്ടാകുക. അതിൽ നിന്നും പെട്ടന്നൊരു ദിവസം വിലക്കേര്‍പ്പെടുത്തുക. ആളുകൾക്ക് എന്തും പറയാം. എന്നാൽ എന്റെ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് തീരുമാനിക്കുന്നത് അവരല്ല.’കങ്കണ പറയുന്നു.  ‘ഞാൻ അവഹേളിക്കപ്പെടുകയായിരുന്നു. എഴുതിയിട്ടുപോലുമില്ലാത്ത ഇമെയിലിന്റെ പേരിലാണ് മാധ്യമങ്ങൾ വേട്ടയാടിയത്. ന്യൂയോർക്ക് ഫിലിം അക്കാദമയിൽ നിന്ന് തിരക്കഥയിൽ പഠനം പൂർത്തിയാക്കിയ ആളാണ് ഞാൻ. ഇത്തരം വൃത്തികെട്ട ഭാഷ എന്നില്‍ നിന്നുണ്ടാകില്ല. മുമ്പ് മനോഹരമായ ബന്ധം കാത്തുസൂക്ഷിച്ച ആ മനുഷ്യൻ…അതെന്നെ വേദനിപ്പിച്ചു.  ‘അവർ കേസുകൊടുത്തു, മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടു. ഞാൻ നിരാകരിച്ചു. സത്യത്തിൽ ഇപ്പോഴും എന്താണ് കഥയെന്ന് മനസ്സിലായിട്ടില്ല. ആര് ആരെയാണ് പറ്റിക്കുന്നത്.? എന്റെ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങൾ വെളിപ്പെടുത്തുമെന്ന് അവർ ഭീഷണിപ്പെടുത്തി. എന്റെ സുരക്ഷിതത്വമോർത്ത് മാതാപിതാക്കൾ ഭയപ്പെട്ടു, ഇതു ശാന്തമായി നേരിടാൻ എനിക്ക് ആകില്ലായിരുന്നു. കങ്കണ പറഞ്ഞു.  ‘എന്നോട് പ്രതികാരം ചെയ്യാൻ തക്കം പാർത്തിരുന്ന ചില അസൂയാലുക്കൾ അയാൾക്കൊപ്പമുണ്ടായിരുന്നു. എന്നാൽ ഫിലിം ഇൻഡസ്ട്രിയിലെ ചിലർ എന്റെ കൂടെ നിന്നു. ആദ്യം അവർ പറയുന്ന കാര്യം തെളിയിക്കട്ടെ എന്നിട്ട് ഞാൻ മാപ്പുപറയാം. കങ്കണ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com