Tuesday, January 21, 2025
Google search engine
HomeSports'എനിക്കും വിരമിക്കാൻ നേരമായി' ; ധോണിയുടെ സ്വന്തം പാകിസ്​താൻ ആരാധകൻ പറയുന്നു

‘എനിക്കും വിരമിക്കാൻ നേരമായി’ ; ധോണിയുടെ സ്വന്തം പാകിസ്​താൻ ആരാധകൻ പറയുന്നു

കറാച്ചി: മഹേന്ദ്ര സിങ്​ ധോണി വിരമിച്ചതോടെ സങ്കടം സഹിക്കാനാകാത്ത ഒരാൾ അതിർത്തിക്കപ്പുറത്തുമുണ്ട്​. കറാച്ചിക്കാരനായ മുഹമ്മദ്​ ബഷിർ ബോസായിയാണത്​. ‘ചാച്ച ചിക്കാഗോ’ എന്ന പേരിലും അറിയപ്പെടുന്ന ബഷിർ ബോസായി​ നേരത്തെയും വാർത്തകളിൽ ഇടം നേടിയിരുന്നു. അമേരിക്കയിലെ ചിക്കാഗോയിൽ ഹോട്ടൽ നടത്തുന്നതിനാലാണ്​ ‘ചാച്ച ചിക്കാഗോ’ എന്ന പേരുവീണത്​.

‘ധോണി വിരമിച്ചതോടെ എനിക്കും വിരമിക്കാൻ നേരമായി. ധോണിയില്ലാത്ത ക്രിക്കറ്റ്​ കാണാനുള്ള യ​ാത്രകൾക്ക്​ താൽപര്യമില്ല. ഞാൻ അദ്ദേഹത്തേയും അദ്ദേഹം എന്നെയും സ്​നേഹിച്ചിരുന്നു’ – ചാച്ച വാർത്ത ഏജൻസിയായ പി.ടി.ഐയോട്​ പ്രതികരിച്ചു.

എല്ലാവർക്കും ഒരു ദിവസം വിരമിക്കേണ്ടി വരുമെന്ന്​ അറിയാം. പക്ഷേ ഈ വിരമിക്കൽ വേദനാജനകമാണ്​. അദ്ദേഹം ഒരു മഹത്തായ വിരമിക്കൽ ചടങ്ങ്​ അർഹിച്ചിരുന്നു. പക്ഷേ അദ്ദേഹം അതിനുമപ്പുറമാണ്​ – ചാച്ച കൂട്ടിച്ചേർത്തു.

2011 ലോകകപ്പിൻെറ സെമിഫൈനലിൽ മൊഹാലിയിൽ ഇന്ത്യയും പാകിസ്​താനും ഏറ്റുമുട്ടിയപ്പോൾ ചാച്ചക്ക്​ ധോണി ടിക്കറ്റ്​ നൽകിയത്​ വലിയ വാർത്തയായിരുന്നു.

‘2018 ഏഷ്യകപ്പിനിടെ അദ്ദേഹം തന്നെ റൂമിലേക്ക്​ വിളിപ്പിക്കുകയും ഒരു ജഴ്​സി നൽകുകയും ചെയ്​തു. 2015 ലോകകപ്പിൽ സിഡ്​നിയിൽ നടന്ന മത്സരം വെയിലത്തിരുന്നായിരുന്നു ഞാൻ കണ്ടത്​. പെ​ട്ടെന്ന്​ സുരേഷ്​ റെയ്​ന വന്ന്​ എനിക്ക്​ ഒരു സൺഗ്ലാസ്​ തന്നു. ധോണി കൊടുത്തയച്ചതായിരുന്നു അതെന്ന്​ റെയ്​ന പറഞ്ഞു’​ – ചാച്ച ഓർമകൾ അയവിറക്കി.

ഇന്ത്യയുമായുള്ള മത്സരത്തിനിടെ ധോണിക്കായി ആർത്തുവിളിച്ച ചാച്ചയെ പാകിസ്​താൻ ആരാധകർ അധിക്ഷേപിച്ചിരുന്നു. കോവിഡ്​ ഭീതിയൊഴിഞ്ഞാൽ ധോണിയു​ടെ ജന്മനാടായ റാഞ്ചി സന്ദർശിക്കാനിരിക്കുകയാണ്​ ചാച്ച.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com