Sunday, December 22, 2024
Google search engine
HomeIndiaഎം.സി കമറുദ്ദീനെതിരെ പാർട്ടി അച്ചടക്ക നടപടി; നിക്ഷേപകരു​ടെ പണം തിരിച്ചു കൊടുക്കണം

എം.സി കമറുദ്ദീനെതിരെ പാർട്ടി അച്ചടക്ക നടപടി; നിക്ഷേപകരു​ടെ പണം തിരിച്ചു കൊടുക്കണം

മലപ്പുറം: എം.സി കമറുദ്ദീൻ എം.എൽ.എ ഉൾപ്പെട്ട ഫാഷൻ ഗോൾഡ്​ തട്ടിപ്പിൽ നടപടികളുമായി മുസ്​ലിം ലീഗ്​ സംസ്ഥാന നേതൃത്വം. കമറുദ്ദീനെതിരെ നടപടിയെടുക്കാൻ ലീഗ്​ നേതൃത്വം തീരുമാനിച്ചു. യു.ഡി.എഫ്​ ജില്ലാ ചെയർമാൻ സ്ഥാനത്ത്​ നിന്ന്​ കമറുദ്ദീനെ നീക്കി. കാസർകോ​ട്ടെ ലീഗ്​ നേതാക്കളുമായി ചർച്ച ചെയ്​താണ്​ തീരുമാനമുണ്ടായത്​. പാർട്ടി നിർദേശം പാലിക്കുമെന്ന്​ കമറുദ്ദീൻ എം.എൽ.എ പറഞ്ഞു.

സെപ്​റ്റംബർ 30നകം എം.എൽ.എയുടെ നിക്ഷേപങ്ങളും ബാധ്യതകളും സംബന്ധിച്ച്​ ലീഗ്​ നേതൃത്വം കണക്കെടുക്കും. ആറ്​ മാസത്തിനകം നിക്ഷേപകർക്ക്​ പണം തിരികെ നൽകണമെന്ന്​ കമറുദ്ദീനോട്​ ആവശ്യപ്പെടാനും യോഗത്തിൽ ധാരണയായതായി മുസ്​ലിം ലീഗ്​ ജനറൽ സെക്രട്ടറി കെ.പി.എ മജീദ്​ അറിയിച്ചു.

ഇക്കാര്യത്തിൽ മധ്യസ്ഥത വഹിക്കാൻ കലട്ര മാഹിൻ ഹാജിക്ക്​ ചുമതല നൽകി. നിക്ഷേപകർക്ക്​ പണം തിരികെ നൽകുന്നതിനാണ്​ ലീഗ്​ നേതൃത്വം മുൻഗണന നൽകുന്നത്​. കേസുമായി മുന്നോട്ട്​ പോകുന്ന നിക്ഷേപകർക്ക്​ അങ്ങനെയാവാമെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com