Wednesday, January 22, 2025
Google search engine
HomeIndiaഇന്ത്യ- പാക്​ അതിർത്തിയിൽ തോക്കുകളും വെടിക്കോപ്പുകളും നിറച്ച ബാഗ്​ കണ്ടെത്തി

ഇന്ത്യ- പാക്​ അതിർത്തിയിൽ തോക്കുകളും വെടിക്കോപ്പുകളും നിറച്ച ബാഗ്​ കണ്ടെത്തി

ചണ്ഡിഗഡ്​: പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിക്ക്​ സമീപത്തുള്ള വയലിൽ നിന്ന് തോക്കുകളും ​വെടിക്കോപ്പുകളും ഒളിപ്പിച്ച ബാഗ്​ ബി.എഫ്​.എഫ്​ കണ്ടെടുത്തു. ഫിറോസ്​പൂർ ജില്ലയിൽ അതിർത്തിയോട്​ ചേർന്ന സ്ഥലത്ത്​ കണ്ടെത്തിയ ബാഗിൽ മൂന്ന് എ.കെ 47 തോക്കുകളും, രണ്ട് എം -16 റൈഫിളുകളും ബുള്ളറ്റുകളുമാണ്​ ഉണ്ടായിരുന്നത്​.

ശനിയാഴ്​ച രാവിലെ ഏഴു മണിയോടെയാണ്​ ഒഴിഞ്ഞ പ്രദേശത്തുനിന്നും ബാഗ്​ കണ്ടെത്തിയത്​. എ.കെ 47നിൽ നിറക്കാവുന്ന 91 റൗണ്ട്​ തിരകളും വെടിയുണ്ടകളും, എം-16ൽ ഉപയോഗിക്കാവുന്ന 57 റൗണ്ട്​ ​തിരകളും ബാഗിലുണ്ടായിരുന്നു.

രാജ്യാന്തര അതിർത്തിയോട് ചേർന്ന് പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിലെ അബോഹർ വഴി പാകിസ്​താനിൽ നിന്നും എത്തിച്ചതാണ്​ വെടിക്കോപ്പുക​െളന്ന്​ സംശയിക്കുന്നതായി സേന ഉദ്യോഗസ്ഥൻ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com