ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 3.2 ലക്ഷത്തിലേക്ക് എത്തിയതിന് പിന്നാലെ രോഗം ഭേദമാവുന്നവരുടെ എണ്ണവും ഉയരുന്നു. രാജ്യത്ത് ഇതുവരെ 1,62,378 പേര്‍ക്ക് കോവിഡ് ഭേദമായി. 50.59 ശതമാനമാണ് രാജ്യത്ത് കോവിഡ് ഭേദമാവുന്നവരുടെ നിരക്ക്. 1,49,348 പേരാണ് ഇന്ത്യയില്‍ കോവിഡ് ബാധിച്ച് നിലവില്‍ ചികില്‍സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,929 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ മരണം 9,195 ആയും ഉയര്‍ന്നു. മഹാരാഷ്ട്രയിലാണ് കോവിഡ് ബാധ ഏറ്റവും കൂടുതലുള്ളത്.
ഇന്ത്യയില്‍ കോവിഡ് ഭേദമാവുന്നവരുടെ നിരക്ക് 50 ശതമാനത്തിന് മുകളില്‍
By Malayalida
0
454
RELATED ARTICLES