Thursday, December 26, 2024
Google search engine
HomeIndiaഇഐഎ വിജ്ഞാപന പരിഷ്കാരം: സിപിഎം എതിര്‍ത്തിട്ടും നിലപാട് അറിയിക്കാതെ കേരളം

ഇഐഎ വിജ്ഞാപന പരിഷ്കാരം: സിപിഎം എതിര്‍ത്തിട്ടും നിലപാട് അറിയിക്കാതെ കേരളം

തിരുവനന്തപുരം∙ പരിസ്ഥിതി ആഘാത വിലയിരുത്തൽ (എൻവയൺമെന്റൽ ഇംപാക്ട് അസസ്മെന്റ് – ഇഐഎ) വിജ്ഞാപനം പരിഷ്കരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ സിപിഎം കേന്ദ്രനേതൃത്വം വരെ ശക്തമായ എതിർപ്പു രേഖപ്പെടുത്തിയിട്ടും നിലപാടെടുക്കാതെ സംസ്ഥാന സർക്കാർ.

നിർദേശങ്ങൾ അറിയിക്കാനുള്ള അവസാന തീയതി നാളെ അവസാനിക്കും. സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റി വ്യവസ്ഥകളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ശുപാർശകൾ മേയ് മാസം തന്നെ നൽകിയിരുന്നെങ്കിലും ഇതുവരെ അംഗീകരിക്കുകയോ കേന്ദ്രസർക്കാരിനു കൈമാറുകയോ ചെയ്തിട്ടില്ല.

ജൂൺ 30ന് അകം നിർദേശങ്ങൾ സമർപ്പിക്കണമെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ ഉത്തരവ്. പിന്നീട് കോടതി ഇടപെട്ടതിനെത്തുടർന്നാണു തീയതി നാളെ വരെ നീട്ടിയത്. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട പ്രകാരം മേയ് 27നു തന്നെ സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റി ശുപാർശകൾ കൈമാറി.

ഹരിത ട്രിബ്യൂണൽ നിർദേശപ്രകാരം പിരിച്ചുവിട്ട ജില്ലാതല പരിസ്ഥിതി ആഘാത നിർണയ അതോറിറ്റികൾ പുനഃസ്ഥാപിക്കണമെന്നതാണു പ്രധാന നിർദേശം. വ്യവസ്ഥകളിലെ വിവാദമായ മറ്റു നിർദേശങ്ങളൊന്നും കേരളത്തെ കാര്യമായി ബാധിക്കില്ലെന്നാണ് അതോറിറ്റിയുടെ നിലപാട്.

അതേസമയം, പരിസ്ഥിതി പ്രവർത്തകരുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരിനെ എതിർപ്പ് അറിയിക്കാനുള്ള കൂട്ടായ ശ്രമങ്ങൾ നടക്കുന്നുണ്ട്. തമിഴ്നാട്ടിൽ സിനിമാതാരങ്ങൾ ഉൾപ്പെടെ നിയമത്തിനെതിരെ പ്രചാരണത്തിനിറങ്ങിയിരുന്നു.

വിമർശനവുമായി വൃന്ദ കാരാട്ടിന്റെ കത്ത്

പുതിയ വ്യവസ്ഥകൾ വികസനമെന്ന പേരിൽ ബിസിനസ് അനുകൂല അജൻഡ നടപ്പാക്കാനും സുപ്രീംകോടതിയുടെയും ഹരിത ട്രിബ്യൂണലിന്റെയും വിധികൾ മറികടക്കാനുമുള്ളതാണെന്നു ചൂണ്ടിക്കാട്ടി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിനു കത്തു നൽകിയിരുന്നു.

വ്യവസ്ഥകൾ കൂടുതൽ ബാധിക്കുന്നത് ആദിവാസികളെയാണെങ്കിലും ആദിവാസി, വനാവകാശനിയമം തുടങ്ങിയ വാക്കുകൾ പോലും കരടിലില്ലെന്നും മലിനീകരണമുണ്ടാക്കുന്ന പല വ്യവസായങ്ങളെയും മുൻകൂർ പരിസ്ഥിതി അനുമതി ആവശ്യമില്ലാത്ത ഗണത്തിൽപ്പെടുത്തിയതു നിലവിലെ നിയമങ്ങൾ അട്ടിമറിക്കാനാണെന്നും അവർ കുറ്റപ്പെടുത്തിയിരുന്നു. ഇതൊന്നും സംസ്ഥാന സർക്കാർ ഇതുവരെ പരിഗണിച്ചിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com