Sunday, December 22, 2024
Google search engine
HomeCovid-19ആറുലക്ഷം പിന്നിട്ട്​ കോവിഡ്​ മരണം; 24 മണിക്കൂറിനിടെ 2.60 ലക്ഷം രോഗികൾ

ആറുലക്ഷം പിന്നിട്ട്​ കോവിഡ്​ മരണം; 24 മണിക്കൂറിനിടെ 2.60 ലക്ഷം രോഗികൾ

ജനീവ: ​കോവിഡിനെതിരെ വാക്​സിൻ കണ്ടെത്താനുള്ള ശ്രമം ലോകത്തുടനീളം നടക്കു​േമ്പാഴും ​വൈറസ്​ ബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണം കൂടുന്നു.

1.44 കോടിയിലധികം പേർക്ക്​ രോഗം ബാധിച്ചപ്പോൾ മരണം ആറുലക്ഷം കടന്നു. കോവിഡ്​ കണ്ടെത്തിയ ശേഷം ആദ്യമായി പ്രതിദിന രോഗികൾ രണ്ടര ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 2.60 ലക്ഷം പേർക്ക്​ രോഗം ബാധിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്​.ഒ) വ്യക്​തമാക്കി. അമേരിക്ക, ബ്രസീൽ, ഇന്ത്യ എന്നിവിടങ്ങളിൽ രോഗികൾ അനുദിനം വർധിക്കുകയാണ്​.

ലോകരാജ്യങ്ങളിൽ പലയിടത്തും ലോക്​ഡൗൺ ഏർപ്പെടുത്തുകയോ നിയന്ത്രണങ്ങൾ ശക്​തമാക്കുകയോ ചെയ്​തിട്ടുണ്ട്​. സ്​പെയിനിൽ കാറ്റലൂണിയയിൽ വീണ്ടും ലോക്​ഡൗൺ ഏർ​െപ്പടുത്തി. രാജ്യവ്യാപകമായി ലോക്​ഡൗൺ ഏർപ്പെടുത്താൻ കഴിയില്ലെന്ന്​ ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ വ്യക്​തമാക്കി. ഹോ​​​​േങ്കാങ്​ കർശന നടപടികൾ സ്വീകരിച്ചുവരുകയാണ്​. 20 ലക്ഷം രോഗികൾ പിന്നിട്ട ബ്രസീലിൽ ആശുപത്രികളിൽ ഇടമില്ലാത്ത സ്ഥിതിയാണ്​.

എത്രയും വേഗം വാക്​സിൻ കണ്ടുപിടിക്കാനുള്ള ഗവേഷണങ്ങൾ ലോകത്തുടനീളം നടക്കുന്നതിലാണ്​ ഇപ്പോൾ പ്രതീക്ഷ. അതിനിടെ, ഹാക്കർമാരെ ഉപയോഗിച്ച്​ കോവിഡ്​ വാക്​സിൻ ഗവേഷണ വിവരം ചോർത്താൻ  ശ്രമിച്ചെന്ന ആരോപണം ബ്രിട്ടനിലെ റഷ്യൻ അംബാസഡർ ആന്ദ്രേയ്​ കെലിൻ നിഷേധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com