ജൊഹന്നാസ് ബർഗ്: ആഫ്രിക്കൻ വൻകരയിൽ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു. 1,057,340 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 23,599 പേർ ആകെ മരണപ്പെട്ടു. നിലവിൽ 743,951 സുഖം പ്രാപിച്ചപ്പോൾ 289,790 പേർ ചികിത്സയിലാണ്.
ആഫ്രിക്കൻ രാജ്യമായ ദക്ഷിണാഫ്രിക്കയിൽ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 563,598 ആയി. ഈജിപ്ത്-95,666, മൊറോക്കോ-34,063, നൈജീരിയ-46,867, സുഡാൻ-11,956, സെനഗൽ-11,312, മെഡഗാസ്റ്റർ-13,202, കെനിയ-26,928, ഐവറി കോസ്റ്റ്-16,798, ഘാന-41,212, എതോപ്യ-23,591, കാമറൂൺ-18,042, അൾജീരിയ-35,712 എന്നിവയാണ് വൈറസ് ബാധ സ്ഥിരീകരിച്ച മറ്റ് രാജ്യങ്ങൾ.
മികച്ച ചികിത്സയുടെ കുറവും ആരോഗ്യ മേഖലയുടെ മുരടിപ്പുമാണ് ആഫ്രിക്കൻ രാജ്യങ്ങളിൽ വൈറസ് വ്യാപനം കൂടാൻ ഇടയാക്കിയത്.