Sunday, December 22, 2024
Google search engine
HomeInternationalഅഫ്​ഗാനിൽ വെള്ള​െപ്പാക്കം: മരണം 150 ആയി

അഫ്​ഗാനിൽ വെള്ള​െപ്പാക്കം: മരണം 150 ആയി

കാബൂൾ: അഫ്​ഗാനിസ്​താനിലെ വടക്കുകിഴക്കൻ പ്രവിശ്യകളിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരു​െട എണ്ണം 150 ആയി.

നിരവധി പേർ ഇപ്പോഴും വീടുകൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. 200ലധികം പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​.

പർവാൻ പ്രവിശ്യയിൽമാത്രം 102 പേരാണ്​ മരിച്ചത്​.

കാബൂളിൽ 19ഉം കാപിസയിൽ 17ഉം പേർ മരണപ്പെട്ടു. പർവാനിൽമാത്രം 2000 വീടുകൾ തകർന്നിട്ടുണ്ട്​. അവശിഷ്​ടങ്ങളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന്​ അധികൃതർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com