Sunday, December 22, 2024
Google search engine
HomeInternationalഅധ്യാപക​െൻറ തലയറുത്ത സംഭവം; ഫ്രാൻസിൽ നിന്ന്​ 231 വിദേശികളെ നാടുകടത്തും

അധ്യാപക​െൻറ തലയറുത്ത സംഭവം; ഫ്രാൻസിൽ നിന്ന്​ 231 വിദേശികളെ നാടുകടത്തും

പുറത്താക്കാൻ തീരുമാനിച്ചവരിൽ 180 പേർ നിലവിൽ ജയിലിലാണ്

പാരീസ്: ഫ്രാൻസിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ കാരിക്കേച്ചര്‍ ക്ലാസിൽ പ്രദര്‍ശിപ്പിച്ച അധ്യാപകനെ തലയറുത്തു കൊന്ന സംഭവത്തിൽ 231 വിദേശികളെ നാടുകടത്താൻ തീരുമാനം. തീവ്രവാദ ആശയങ്ങള്‍ പുലര്‍ത്തുന്നവരും ഇത്തരം സംഘടനകളുമായി ബന്ധവുമുള്ളവരുമായി കണ്ടെത്തിയ ആളുകളെയാണ്​ നാടുകടത്തുന്നത്​. ഫ്രാന്‍സിൽ ഞായറാഴ്​ച നടന്ന ഉന്നതതല യോഗത്തിലാണ് പുതിയ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. ആഭ്യന്തരമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ്​ പുറത്താക്കൽ നിർദേശം ഉയർന്നുവന്നത്​. എന്നാൽ ഇതുസംബന്ധിച്ച്​ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

ഫ്രാന്‍സില്‍ അഭയാർഥി പദവി നേടാന്‍ ആഗ്രഹിക്കുന്നവരുടെ അപേക്ഷകള്‍ സൂക്ഷ്മമായി പരിശോധിക്കാനും നീക്കമുണ്ട്​. പുറത്താക്കാൻ തീരുമാനിച്ചവരിൽ 180 പേർ നിലവിൽ ജയിലിലാണ്​. 51 പേരെ കൂടി ഉടൻ അറസ്റ്റ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ്​ ഫ്രാൻസിൽ പ്രവാചക​െൻറ കാര്‍ട്ടൂണ്‍ ക്ലാസ് റൂമില്‍ കാണിച്ചതി​െൻറ പേരില്‍ ചരിത്രാധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്​. പിടികൂടാനുള്ള ശ്രമത്തിനിടെ അക്രമി പൊലീസിൻെറ വെടിയേറ്റ്​ കൊല്ലപ്പെടുകയായിരുന്നു. അധ്യാപക​െൻറ കൊലപാതകത്തിന് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാരീസിൻെറ പ്രാന്തപ്രദേശമായ കോൺഫ്ലാൻസ് സെൻറ്​ ഹോണറിനിലെ സ്​കൂളിലാണ്​ സംഭവം നടന്നത്​. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. സംശയാസ്പദമായ നിലയിൽ ഒരാള്‍ സ്കൂളിനു സമീപം ചുറ്റിത്തിരിയുന്നുണ്ടെന്ന് ഫോണിലൂടെ വിവരം ലഭിച്ചതിൻെറ അടിസ്ഥാനത്തിൽ പൊലീസ്​ നടത്തിയ തെരച്ചിലിൽ അധ്യാപക​െൻറ മൃതദേഹം കണ്ടെത്തുകയായിരുന്നു. അക്രമി കത്തിയുമായി പൊലീസിനെ ആക്രമിക്കാൻ തുനിഞ്ഞെന്നും ഇയാളെ പിടികൂടാനുള്ള ശ്രമത്തിനിടെ വെടിയേറ്റതായും പൊലീസ്​ പറയുന്നു. ഗുരുതരാവസ്ഥയിലായ പ്രതി പിന്നീട്​ മരിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട്​ ചെയ്​തു.

തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടെന്ന വാദത്തി​െൻറ അടിസ്ഥാനത്തിൽ സംഭവത്തിൽ തീവ്രവാദ വിരുദ്ധ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് 11 പേരെ ഫ്രഞ്ച് അധികൃതർ ഇതിനകം അറസ്റ്റുചെയ്തിട്ടുണ്ട്. ആക്രമണത്തിന് തൊട്ടുപിന്നാലെ പ്രതിയുടെ നാല് അടുത്ത ബന്ധുക്കളെ കസ്റ്റഡിയിലെടുത്തിരുന്നു. സ്​കൂളിലെ വിദ്യാർഥിയുടെ പിതാവ്​ ഉൾപ്പടെ ആറ് പേരെ ശനിയാഴ്ച പിടികൂടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com