ഒന്നാം പ്രതി രജിനെതിരെ പൊലീസും രണ്ടാം പ്രതി സുരേഷിനെതിരെ വനം വകുപ്പുമാണ് കുറ്റപത്രം സമർപ്പിച്ചത്
അഞ്ചൽ: ഉത്രവധക്കേസ് പ്രതികൾക്കെതിരേയുള്ള കുറ്റപത്രം പൊലീസും, വനം വകുപ്പും സമർപ്പിച്ചു. വനം വകുപ്പ് അന്വേഷണോദ്യോഗസ്ഥനായ അഞ്ചൽ റേഞ്ച് ഓഫീസർ ബി.ആർ ജയൻ വ്യാഴാഴ്ച രാവിലെ 11 നും പൊലീസിൻ്റെ അന്വേഷണോദ്യോഗസ്ഥനായ റൂറൽ ക്രൈം വിഭാഗം ഡി.വൈ.എസ്.പി എ.അശോകൻ ഉച്ചയക്ക് ശേഷം മൂന്ന് മണിയോടെയുമാണ് പുനലൂർ കോടതിൽ കുറ്റപത്രം സമർപ്പിച്ചത്.
വനം വകുപ്പ് രണ്ടാം പ്രതി സുരേഷിനെതിരെയും പൊലീസ് ഒന്നാം പ്രതി സൂരജിനെതിരെയുമുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. പൊലീസ് മാപ്പുസാക്ഷിയാക്കിയ സുരേഷ് ജാമ്യത്തിലിറങ്ങാതിരിക്കുന്നതിനാണ് സൂരജിനെതിരെ മാത്രം ആദ്യം വനം വകുപ്പ് കുറ്റപത്രം നൽകിയത്. ഇയാൾക്കെതിരെ 178 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചിട്ടുള്ളത്. കേസിലെ മറ്റ് പ്രതികൾക്കെതിരെയുള്ള കുറ്റപത്രം ഏതാനും ദിവസത്തിനകം സമർപ്പിക്കുമെന്ന് റേഞ്ച് ഓഫീസർ ബി.ആർ ജയൻ അറിയിച്ചു