Wednesday, January 22, 2025
Google search engine
Homekeralaഅങ്കമാലി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻറിലെ ഫൂട്ട്​പാത്തില്‍ യാത്രക്കാരൻ മരിച്ച നിലയില്‍

അങ്കമാലി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻറിലെ ഫൂട്ട്​പാത്തില്‍ യാത്രക്കാരൻ മരിച്ച നിലയില്‍

ശനിയാഴ്ച വൈകിട്ട് മൂന്നിനാണ് മൃതദേഹം കണ്ടത്തെിയത്

അങ്കമാലി: കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലെ ഫൂട്ട്​പാത്തില്‍ യാത്രക്കാരനെ മരിച്ച നിലയില്‍ കണ്ടത്തെി. കണ്ണൂര്‍ കൂട്ടുങ്ങല്‍ വീട്ടില്‍ തോമസിന്‍െറ മകന്‍ ബേബി തോമസിന്‍െറ ( 60 ) മൃതദേഹമാണ് കണ്ടത്തെിയത്. ശനിയാഴ്ച വൈകിട്ട് മൂന്നിനാണ് കൈകള്‍ മുകളിലേക്കുയര്‍ത്തി മലര്‍ന്ന് കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്തെിയത്.

യാത്രക്കാര്‍ പലരും മൃതദേഹം കണ്ടെങ്കിലും ബോധരഹിതനായി ഉറങ്ങുന്നതാണെന്നാണ് കരുതിയത്. ഏറെ സമയം കഴിഞ്ഞിട്ടും അനക്കമില്ലാതെ വന്നതോടെ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തെി നോക്കിയപ്പോഴാണ് മരിച്ച് കിടക്കുകയാണെന്ന് കണ്ടെത്തിയത്.

ബേബിയുടെ മകളെ മലയാറ്റൂരേക്കാണ്​ വിവാഹം ചെയ്തയച്ചത്. അവിടെ എത്തിയതാണെന്നാണ് സൂചന. അഗ്നിരക്ഷാസേനയും ആരോഗ്യവകുപ്പും സ്ഥലത്തത്തെി മൃതദേഹം അങ്കമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ഞായറാഴ്ച കോവിഡ് പരിശോധന നടത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com