Monday, December 23, 2024
Google search engine
HomeIndiaസ്വർണക്കടത്ത്​: മുഖ്യമന്ത്രിയുടെ നിലപാട്​ ദുരൂഹം -വി. മുരളീധരൻ

സ്വർണക്കടത്ത്​: മുഖ്യമന്ത്രിയുടെ നിലപാട്​ ദുരൂഹം -വി. മുരളീധരൻ

ന്യൂഡൽഹി: തിരുവനന്തപുരത്തെ സ്വർണക്കടത്ത്​ കേസ്​ അതീവ ഗുരുതര സംഭവമായിട്ടാണ് കേന്ദ്ര സർക്കാർ കാണുന്നതെന്ന്​ കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. കേസിൽ പഴുതടച്ച അന്വേഷണം ഉണ്ടാകും. ​സംഭവുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളെയും നിയമത്തിന്​ മുന്നിൽ കൊണ്ടുവരും. അതിനുവേണ്ട എല്ലാ നടപടികളും കേ​ന്ദ്ര സർക്കാറി​​െൻറ വിവിധ ഏജൻസികൾ നടത്തും

വിഷയത്തിൽ വളരെ ദുരൂഹമായ നിലപാടാണ്​ സംസ്​ഥാന മുഖ്യമന്ത്രി പിണറായി വിജയൻ കൈകൊണ്ടിരിക്കുന്നത്​. ത​​െൻറ ഭരണ സംവിധാനത്തിലെ ഉന്നതനായ വ്യക്​തിയുടെ പങ്ക്​ പുറത്തുവന്നിട്ടും കൈകഴുകി രക്ഷപ്പെടാനുള്ള ​ശ്രമമാണ്​ നടക്കുന്നത്​. മുഖ്യമന്ത്രി പറയുന്നത്​ ഇക്കാര്യത്തിൽ സംസ്​ഥാന സർക്കാറിന്​ ഒന്നും ചെയ്യാനില്ല എന്നാണ്​. രാജ്യത്തെ വിമാനത്താവളങ്ങൾ കേന്ദ്രത്തിന്​ കീഴിലാണെന്നാണ്​ അദ്ദേഹം പറയുന്നത്​. വിമാനത്താവളങ്ങൾ കേന്ദ്രത്തിന്​ കീഴിൽ ആയതുകൊണ്ട്​ തന്നെയാണ്​ മുഖ്യമന്ത്രിയുടെ വേണ്ടപ്പെട്ടവരുടെ സംരക്ഷണത്തിൽ നടന്ന കള്ളക്കടത്ത്​ കൈയോടെ പിടികൂടിയത്​.

മുഖ്യമന്ത്രിയും സംസ്​ഥാനത്തെ ഏജൻസികളും എന്ത്​ ചെയ്യുന്നു എന്നാണ്​ കേരളത്തിലെ ജനങ്ങൾ ചോദിക്കുന്നത്​. മുഖ്യമന്ത്രിയുടെ ഉ​പദേഷ്​ടാവ്​ പ്രതികളെ രക്ഷപ്പെടുത്താൻ ​ശ്രമിച്ചെന്ന്​ തെളിഞ്ഞിട്ടും അങ്ങനെയുണ്ടായിട്ടില്ലെന്ന്​ പറയുന്നത്​ എന്തി​​െൻറ അടിസ്​ഥാനത്തിലാണ്​. കസ്​റ്റംസിലെ ഏതെങ്കിലും ഉദ്യേഗാസ്​ഥൻ വഴിയിൽനിന്ന്​ വിളിച്ചുപറയുന്ന കാര്യങ്ങളാണോ മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ മറുപടിയായി പറയേണ്ടതെന്നും മുരളീധരൻ ചോദിച്ചു.

ഐ.ടി വകുപ്പിലെ ജീവനക്കാരി കേസിൽ ഉൾപ്പെട്ടിട്ടും മുഖ്യമന്ത്രി​ അത്​ മറച്ചുവെക്കുകയാണ്​. കരാർ ജീവനക്കാരി മാത്രമായ സ്​ത്രീ എങ്ങനെ സർക്കാറി​​െൻറ പൊതുപരിപാടികളുടെ നടത്തിപ്പുകാരിയായി. അതി​​െൻറ ഉത്തരവാദിത്വത്തിൽ സർക്കാറിന്​ ഒഴിഞ്ഞുമാറനാവില്ല. ക്രൈംബ്രാഞ്ച്​ അന്വേഷണം നേരിടുന്ന സ്​ത്രീക്ക്​ എങ്ങനെ ഐ.ടി വകുപ്പിൽ ജോലി ലഭിച്ചു. ഐ.ടി സെക്രട്ടറിയുടെ ദുർനടപ്പും ഇടപാടുകളും എന്തുകൊണ്ട്​ മനസ്സിലാക്കാൻ സാധിച്ചില്ലെന്നും മന്ത്രി ചോദിച്ചു.

കേസിൽ ഉൾപ്പെട്ട പലരെയും ​സംരക്ഷിക്കാനാണ്​ മുഖ്യമന്ത്രി ശ്രമിക്കുന്നത്​. ധനകാര്യ വകുപ്പി​​െൻറയും ആഭ്യന്തര വകുപ്പി​​െൻറയും നേതൃത്വത്തിലുള്ള ഏജൻസികൾ കേസ്​ അന്വേഷിച്ച്​ കൊണ്ടിരിക്കുകയാണ്​. അതേസമയം, സി.ബി.ഐ അന്വേഷണം നടത്തണമെങ്കിൽ​ സംസ്​ഥാന സർക്കാറോ ഹൈകോടതിയോ ആവശ്യപ്പെടണമെന്നും വി. മുരളീധരൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com