തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. തമിഴ്നാട്, കര്‍ണാടക, പുതുച്ചേരി, ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലുള്ളവരുടെ വിസ സ്റ്റാമ്പിങ് തിരുവനന്തപുരം കോണ്‍സുലേറ്റിലാണ്. ഈ സംസ്ഥാനങ്ങള്‍ വഴി സ്വര്‍ണം കടത്തിയോ എന്നാണ് പരിശോധിക്കുന്നത്.
ഈ സംസ്ഥാനങ്ങളിലേക്ക് സ്വപ്ന നിരവധി സന്ദർശനം നടത്തിയിട്ടുണ്ട്. അതേസമയം സ്വപ്നയെ കുറിച്ച് ഫെബ്രുവരിയില്‍ നൽകിയ ഇൻറലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ മുന്നിൽ എത്താത്തത് എെന്തന്ന ആലോചനയിലാണ് പൊലീസ്. കോണ്‍സുലേറ്റ് വാഹനത്തില്‍ സ്വപ്ന വരുന്നതും ഐ.ടി വകുപ്പിെൻറ പരിപാടികളിലെ സാന്നിധ്യവുമൊക്കെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു എന്നാണ് വിവരം.
എം. ശിവശങ്കര്‍ നടത്തിയത് നിരവധി താൽക്കാലിക നിയമനങ്ങള്‍
ഐ.ടി സെക്രട്ടറിയായിരിക്കെ, എം. ശിവശങ്കര്‍ നടത്തിയത് നിരവധി താൽക്കാലിക നിയമനങ്ങള്‍. സെക്രട്ടേറിയറ്റില്‍ ശിവശങ്കര്‍ വഴി താൽക്കാലിക നിയമനം നേടിയവര്‍ സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിങ് കാര്‍ഡ് വരെ ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തില്‍ രണ്ടുപേരുടെ വിവരങ്ങള്‍ പുറത്തുവന്നു. ടീം ലീഡര്‍, ഡെപ്യൂട്ടി ലീഡര്‍ തസ്തികകളിൽ നിരഞ്ജന് ജെ. നായര്‍, കവിത.സി. പിള്ള എന്നിവരെയാണ് നിയമിച്ചത്.