Friday, December 27, 2024
Google search engine
HomeCovid-19സൂപ്പർ കംപ്യൂട്ടറിൽ തെളിഞ്ഞു കൊറോണ പ്രോട്ടിൻ ദുരൂഹത; വാക്സിൻ ഇനി അതിവേഗം

സൂപ്പർ കംപ്യൂട്ടറിൽ തെളിഞ്ഞു കൊറോണ പ്രോട്ടിൻ ദുരൂഹത; വാക്സിൻ ഇനി അതിവേഗം

ലണ്ടൻ∙ പുതിയ കൊറോണ വൈറസായ സാർസ് കോവ് 2 മനുഷ്യശരീരത്തെ ആക്രമിക്കുന്നതിനു പ്രധാനമായും ഉപയോഗിക്കുന്ന സ്പൈക്ക് (എസ്) പ്രോട്ടിന്റെ മുഴുവൻ ആറ്റങ്ങളെയും മാപ് ചെയ്ത് ഗവേഷകർ. മനുഷ്യ ശരീരത്തിലെ ചില പ്രത്യേക കോശങ്ങളെ കണ്ടെത്തി ‘ബന്ധം’ സ്ഥാപിക്കുന്നതിന് കൊറോണവൈറസ് ഉപയോഗിക്കുന്നത് അതിന്റെ ശരീരത്തിൽനിന്നു പുറത്തേക്കു തള്ളി നിൽക്കുന്ന സ്പൈക്ക് പ്രോട്ടിനുകളെയാണ്. അങ്ങനെയാണ് വൈറസ് ശരീരത്തിലേക്കു പ്രവേശിക്കുന്നതും.

അതിനാൽത്തന്നെ കോവിഡ് വാക്സിൻ നിർമാതാക്കളുടെ പ്രധാന ലക്ഷ്യം ഈ സ്പൈക്ക് പ്രോട്ടിനെ നശിപ്പിക്കുകയെന്നതാണ്. ഇതുവരെ വൈറസ് ‘ഒളിപ്പിച്ചുവച്ചിരുന്ന’ എസ് പ്രോട്ടിനുകളുടെ ദുരൂഹ സ്വഭാവമാണ് ഇപ്പോൾ ലോകത്തിനു മുന്നിൽ തെളിഞ്ഞിരിക്കുന്നത്. ഒരു മുഴുനീള സ്പൈക്ക് പ്രോട്ടിന്റെ എല്ലാ ആറ്റങ്ങളെയും മാപ് ചെയ്യുക (All-atom Modeling) മാത്രമല്ല  അത് ലോകത്തുള്ള ഏതു ഗവേഷക സ്ഥാപനത്തിനും ലഭ്യമാകും വിധം ഓപൺ സോഴ്സും ചെയ്തിരിക്കുകയാണിപ്പോൾ ഒരു കൂട്ടർ വിദഗ്ധർ.

ദക്ഷിണ കൊറിയ, യുഎസ്, യുകെ എന്നീ രാജ്യങ്ങളിൽനിന്നുള്ള ഗവേഷകരാണ് വിഡിയോ കോണ്‍ഫറൻസിങ്ങിലൂടെ ഇതു സാധ്യമാക്കിയത്. ദക്ഷിണ കൊറിയയിലെ സൂപ്പർ കംപ്യൂട്ടറായ ന്യൂറിയോൺ വരെ ഈ മോഡലിങ് പരീക്ഷണത്തിനായി ഉപയോഗിച്ചിരുന്നു. കോവിഡ് രോഗത്തിനെതിരെ വാക്സിനും മറ്റു മരുന്നുകളും കണ്ടുപിടിക്കുന്നതിൽ നിർണായക ചുവടുവയ്പാകും ഈ ആറ്റം മോഡലിങ്.

അതിസങ്കീർണമായ ജൈവതന്മാത്രാ സംവിധാനങ്ങളുടെ കംപ്യൂട്ടർ മോഡലുകൾ എളുപ്പത്തിലും വേഗത്തിലും തയാറാക്കുന്നതിനു വേണ്ടി തയാറാക്കിയ www.charmm-gui.org എന്ന വെബ്സൈറ്റിലാണ് കൊറോണ വൈറസിന്റെ ആറ്റം മോഡലിങ് വിവരങ്ങളുള്ളത്. അതിസൂക്ഷ്മമായ വിവരങ്ങൾ വരെ ഇതുപയോഗിച്ചു രേഖപ്പെടുത്താനാകും. വൈറസുകളുടെ അതിസങ്കീർണ തന്മാത്രാ സംവിധാനങ്ങളെ നിരീക്ഷിക്കാൻ സഹായിക്കുന്ന ‘കംപ്യൂട്ടർ മൈക്രോസ്കോപ്’ എന്നാണ് ചാം ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ് (CHARMM GUI) പ്രോഗ്രാമിങ് ടൂളിനെ ഗവേഷകർ വിശേഷിപ്പിച്ചത്. മറ്റൊരു മാർഗത്തിലൂടെയും നിലവിൽ ഇത്രയേറെ സൂക്ഷ്മ നിരീക്ഷണം സാധ്യമല്ല.

മിനോ ആസിഡുകളെയും ‘പിടികൂടി’

ഓരോ ജീവികളുടെയും കൃത്യമായ വളർച്ചയ്ക്കും ശാരീരിക പ്രവർത്തനങ്ങൾക്കും അമിനോ ആസിഡ് വേണം. മനുഷ്യന്റെ കൃത്യമായ ശാരീരിക പ്രവർത്തനത്തിന് ഒൻപത് ഇനം അമിനോ ആസിഡുകൾ നിർബന്ധമായും ഉണ്ടായിരിക്കണമെന്നാണ് കണക്ക്. വൈറസുകളുടെ കാര്യത്തിലും സമാനമാണിത്. പുതിയ കൊറോണ വൈറസിന്റെ എസ് പ്രോട്ടിനിലെ ഇതുവരെ തിരിച്ചറിയാത്ത അമിനോ ആസിഡ് ഘടകങ്ങളെ കണ്ടെത്തുകയാണ് ഗവേഷകർ ആദ്യം ചെയ്തത്.

അമിനോ ആസിഡുകൾ ചങ്ങലക്കണ്ണി ചേർന്നാണ് പ്രോട്ടിൻ തന്മാത്രകൾ രൂപപ്പെടുന്നത്. ഓരോ പ്രോട്ടിനും എന്തു സ്വഭാവമായിരിക്കുമെന്നു തീരുമാനിക്കുന്നത് ഈ അമിനോ ആസിഡുകളാണ്. അതായത് ഓരോ വൈറസിന്റെയും പ്രത്യേക സ്വഭാവത്തിനു പിന്നിൽ വ്യത്യസ്ത അമിനോ ആസിഡുകളുടെ സാന്നിധ്യമാണ്. ഇവയുടെ സ്വഭാവം തിരിച്ചറിഞ്ഞാൽ പ്രതിരോധ മരുന്നു നിർമാണത്തിൽ അതു നിർണായകമാകുമെന്നു ചുരുക്കം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com