Monday, December 23, 2024
Google search engine
HomeIndiaശിവശങ്കറിനെ സര്‍വീസില്‍ നിന്ന് സസ്‍പെന്‍ഡ് ചെയ്തേക്കും

ശിവശങ്കറിനെ സര്‍വീസില്‍ നിന്ന് സസ്‍പെന്‍ഡ് ചെയ്തേക്കും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐ.ടി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിനെ സർവീസില്‍ നിന്ന് സസ്‍പെന്‍ഡ് ചെയ്യുമെന്ന് സൂചന. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത പശ്ചാത്തലത്തിലാണ് സർക്കാർ കടുത്ത നടപടിക്കൊരുങ്ങുന്നത്.

സ്വര്‍ണക്കള്ളക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന  അന്വേഷണത്തിന്‍റെ ഭാഗമായാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് അ​േ​ഞ്ചാ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ ക​സ്​​റ്റം​സ് ഓ​ഫി​സി​ൽ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് മൊ​ഴി​യെ​ടു​ത്ത്​ തുടങ്ങിയത്​. അർധരാത്രി 2.10 വരെ മൊഴിയെടുപ്പ്​ തുടർന്നു. സ്വന്തം കാറിൽ ഇവിടെയെത്തിയ ഇദ്ദേഹത്തെ കസ്റ്റംസ് ഉദ്യോഗസ്ഥ​​​​​െൻറ സ്വകാര്യ വാഹനത്തിലാണ്​ തിരികെ കൊണ്ടുപോയത്​. ശിവശങ്കറി​​​​​െൻറ കാര്‍ കസ്​​റ്റംസ്​ ഓഫിസ് വളപ്പിലുണ്ട്. വീടിന്​ സമീപം കാത്തിരുന്ന മാധ്യമപ്രവർത്തകരുടെ കണ്ണിൽപെടാ​തെ, പിന്നിലെ വഴിയിലൂടെയാണ് 2.20ഓടെ ശിവശങ്കറിനെ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിച്ചത്.

വൈ​കീ​ട്ട് നാ​ല് മണിയോടെ ക​സ്​​റ്റം​സ് അ​സി. ക​മീ​ഷ​ണ​ർ രാ​മ​മൂ​ർ​ത്തി ഉ​ൾ​പ്പെ​ടെ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ശി​വ​ശ​ങ്ക​റി​​​​​​​െൻറ പൂ​ജ​പ്പു​ര​യി​ലെ വീ​ട്ടി​ലെ​ത്തി മൊ​ഴി ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇദ്ദേഹത്തെ അറസ്​റ്റ്​ രേഖപ്പെടുത്താൻ കൊച്ചിയിലെത്തിക്കുമെന്നും​ സൂചനയുണ്ട്​. എന്നാൽ ഇക്കാര്യത്തിൽ വ്യക്​തതയില്ല.

ശി​വ​ശ​ങ്ക​റി​​​​​​​െൻറ ഫ്ലാ​റ്റ് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​തെ​ന്നാ​യി​രു​ന്നു സ​രി​ത്തി​​​​​​​െൻറ മൊ​ഴി. എ​ന്നാ​ല്‍, ശി​വ​ശ​ങ്ക​റി​ന് ഗൂ​ഢാ​ലോ​ച​ന​യി​ല്‍ പ​ങ്കി​ല്ലെ​ന്നാ​ണ് സ​രി​ത്തി​​​​​​​െൻറ മൊ​ഴി​യി​ലു​ള്ള​ത്. സെ​ക്ര​ട്ടേ​റി​യ​റ്റി​നു സ​മീ​പ​ത്തെ ഫ്ലാ​റ്റ് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ജൂ​ണ്‍ 30ന് ​ന​ട​ന്ന സ്വ​ര്‍ണ​ക്ക​ട​ത്തി​​​​​​​െൻറ ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​തെ​ന്ന് ക​സ്​​റ്റം​സ് നേ​ര​ത്തേ ക​ണ്ടെ​ത്തി​യി​രു​ന്നു. സ്വ​പ്‌​ന, സ​രി​ത്, സ​ന്ദീ​പ് എ​ന്നി​വ​ര്‍ ഈ ​ഫ്ലാ​റ്റി​ല്‍ സ്ഥി​ര​മാ​യി എ​ത്തി​യി​രു​ന്നു. ഇ​തു തെ​ളി​യി​ക്കു​ന്ന വാ​ഹ​ന ര​ജി​സ്​​റ്റ​റും സ​ന്ദ​ര്‍ശ​ന ര​ജി​സ്​​റ്റ​റും ക​സ്​​റ്റം​സ്​ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

കെ​യ​ര്‍ ടേ​ക്ക​റു​ടെ​യും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രു​ടെ​യും മൊ​ഴി​യെ​ടു​ത്തി​രു​ന്നു. അ​തി​നു​ശേ​ഷം ഫ്ലാ​റ്റി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും ക​സ്​​റ്റം​സ് ശേ​ഖ​രി​ച്ചു. ഇ​തി​​​​​​​െൻറ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ല്‍ ശി​വ​ശ​ങ്ക​റി​നൊ​പ്പ​വും അ​ല്ലാ​തെ​യും പ്ര​തി​ക​ള്‍ സ്ഥി​ര​മാ​യി ഫ്ലാ​റ്റി​ല്‍ എ​ത്തി​യി​രു​ന്ന​താ​യി ക​സ്​​റ്റം​സ് ക​ണ്ടെ​ത്തി.  ശി​വ​ശ​ങ്ക​റി​നെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത് സ്വ​പ്‌​ന​യാ​ണെ​ന്നാ​ണ് സ​രി​ത്തി​​​​​​​െൻറ മൊ​ഴി. എ​ന്നാ​ല്‍, ശി​വ​ശ​ങ്ക​റു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന്​ സ​മ്മ​തി​ക്കാ​ന്‍ ആ​ദ്യം സ​രി​ത്​ ത​യാ​റാ​യി​രു​ന്നി​ല്ല. ക​സ്​​റ്റം​സ് ശേ​ഖ​രി​ച്ച തെ​ളി​വു​ക​ള്‍ നി​ര​ത്തി​യ​തോ​ടെ​യാ​ണ് മ​റ്റു കാ​ര്യ​ങ്ങ​ള്‍ കൃ​ത്യ​മാ​യി വെ​ളി​പ്പെ​ടു​ത്തി​യ​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com