Thursday, January 23, 2025
Google search engine
HomeIndiaവയസ്​ 11, ഇതുവരെ മോഷ്​ടിച്ചത്​ 26 ലക്ഷം; കുട്ടിക്കള്ള​െൻറ കഥകേട്ട്​ ഞെട്ടി പൊലീസ്​

വയസ്​ 11, ഇതുവരെ മോഷ്​ടിച്ചത്​ 26 ലക്ഷം; കുട്ടിക്കള്ള​െൻറ കഥകേട്ട്​ ഞെട്ടി പൊലീസ്​

കേസിലെ പ്രധാന പ്രതികളായ കുട്ടിയുടെ അമ്മാവനും പിതാവും ഒളിവിലാണ്.

ചണ്ഡീഗഢ്: സെപ്റ്റംബർ അവസാനം പഞ്ചാബ് നാഷണൽ ബാങ്ക് ജിന്ദ് ശാഖയിൽ നടന്ന മോഷണക്കേസ്​ അന്വേഷിച്ച പൊലീസ്​ ഞെട്ടിക്കുന്ന കഥകളുടെ​ ചുരുളഴിക്കുകയാണ്​​. വൈകുന്നേരം ബാങ്ക്​ ക്ലോസ്​ ചെയ്​തപ്പോൾ 20 ലക്ഷം രൂപയുടെ കുറവ്​ അനുഭവ​െപ്പട്ടതാണ്​ സംഭവങ്ങളുടെ തുടക്കം. ബാങ്കിൽ എന്തെങ്കിലും കുഴപ്പം നടക്കുകയൊ അസാധാരണമായി ഒന്നും സംഭവിക്കുകയൊ ചെയ്​തിരുന്നില്ല. പരാതിയെതുടർന്ന്​ അന്വേഷണം ഏറ്റെടുത്ത ഹരിയാന പോലീസ് ആദ്യം പരിശോധിച്ചത്​ ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങളായിരുന്നു.

വീഡിയൊ കണ്ട പൊലീസിനെ അമ്പരപ്പിക്കുന്ന കാഴ്​ചയായിരുന്നു അതിലുണ്ടായിരുന്നത്​. 10-11 വയസുവരുന്ന ഒരു ബാലൻ ബാങ്ക്​ കാബിനിൽ കടന്ന്​ നോട്ട്​ കെട്ടുകൾ എടുത്ത്​ കടന്നുകളയുന്നതാണ്​ ദൃശ്യങ്ങളിൽ കണ്ടത്​. അന്വേഷണത്തിനൊടുവിൽ രാജസ്ഥാനിലെ സുർത്ഗഡ് പട്ടണത്തിൽ നിന്നാണ് കുട്ടിയെ പിടികൂടിയത്. കരാറെടുത്ത് മോഷണം നടത്തുന്നതായിരുന്നു 11കാര​െൻറ രീതി. ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം വരെ അഡ്വാൻസ് വാങ്ങും. മോഷണത്തിനിടെ പിടിക്കപ്പെട്ടാൽ കരാർ നൽകുന്നവർ എല്ലാ ചിലവുകളും ഏറ്റെടുക്കണമെന്നാണ് വ്യവസ്ഥ. ഇപ്രകാരം നിരവധി മോഷണങ്ങളാണ് പ്രൊഫഷണൽ മോഷ്ടാവായ 11-കാരൻ നടത്തിയിട്ടുള്ളതെന്നാണ്​ പോലീസ് പറയുന്നത്​. ലൊഹാരു ടൗണിലെ മറ്റൊരു ബാങ്കിൽനിന്ന് ഇതേരീതിയിൽ ആറ് ലക്ഷം രൂപ മോഷ്ടിച്ചതായും കുട്ടി വെളിപ്പെടുത്തിയിരുന്നു. കേസിലെ പ്രധാന പ്രതികളായ കുട്ടിയുടെ അമ്മാവനും പിതാവും ഒളിവിലാണ്.

കാഡിയ എന്ന തിരുട്ട്​ ഗ്രാമം

മധ്യപ്രദേശിലെ രാജ്​ഗർ ജില്ലയിലെ കാഡിയ ഗ്രാമത്തിൽ നിന്നുള്ളവരാണ്​ കുട്ടി ഉൾപ്പെട്ട സംഘമെന്ന്​ പൊലീസ്​ പറയുന്നു. തമിഴ്​നാട്ടിലെ തിരുട്ട്​ ഗ്രാമങ്ങൾക്ക്​ സമാനമായി പരമ്പരാഗതമായി മോഷണം നടത്തി ജീവിക്കുന്നവരാണ്​ ഇൗ ഗ്രാമവാസികൾ. ഇവിടത്തെ കുട്ടികളും ചെറുതിലെതന്നെ മോഷണങ്ങളിൽ ഏർപ്പെടും. ഹരിയാന പോലീസി​െൻറ രണ്ട് സംഘങ്ങൾ കാഡിയ ഗ്രാമത്തിൽചെന്ന്​ പ്രതികളെ പിടികൂടാൻ അനുമതി കാത്ത്​ കഴിയുകയാണ്​. കൊടും കുറ്റവാളികളുടെ ഗ്രാമമാണിതെന്നാണ്​ പ്രാദേശികരായ പോലീസുകാർ പറയുന്നത്​. ഗ്രാമത്തിന്​ അകത്ത് കടക്കാൻ വേണ്ടത്ര മുൻകരുതലുകൾ പുലർത്തണമെന്നും പോലീസ് വൃത്തങ്ങൾ പറയുന്നു.

‘ഞങ്ങൾ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാൻ ശ്രമിക്കുകയാണ്​. മോഷ്​ടാക്കളെ വേഗത്തിൽ പിടികൂടാനുള്ള ഒരുക്കത്തിലാണ്​’-അന്വേഷണ ചുമതലയുള്ള ഹരി ഓം എന്ന പൊലീസുകാരൻ പറഞ്ഞു. ‘പോലീസിന് ഗ്രാമത്തിൽ പ്രവേശിക്കാൻ പ്രശ്‌നങ്ങളൊന്നുമില്ലെന്നും പ്രതികളെ തിരിച്ചറിയാൻ ഞങ്ങൾ ശ്രമിക്കുകയാണെന്നും ഉടൻ അറസ്റ്റ് നടത്തുമെന്നും’രാജ്​ഗർ പോലീസ് സൂപ്രണ്ട് പ്രദീപ് ശർമ പറഞ്ഞു. നിലവിൽ ഹിസാറിലെ ദുർഗുണ പരിഹാര പാഠശാലയിൽ പ്രവേശിപ്പിച്ച 11-കാരനെ പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com