Monday, December 23, 2024
Google search engine
HomeIndiaലഹരി ബന്ധം: ദീപിക പദുകോൺ, ശ്രദ്ധ കപൂർ, സാറ അലി ഖാൻ എന്നിവരെ ചോദ്യം ചെയ്യാൻ...

ലഹരി ബന്ധം: ദീപിക പദുകോൺ, ശ്രദ്ധ കപൂർ, സാറ അലി ഖാൻ എന്നിവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

മുംബൈ: മയക്കുമരുന്ന്​ കേസിൽ ബോളിവുഡ്​ നടിമാരായ ദീപിക പദുകോൺ, ശ്രദ്ധ കപൂർ, സാറ അലി ഖാൻ എന്നിവരെ നാർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. സുശാന്ത്​ സിങ്​ രജ്​പുത്തിൻെറ മരണത്തിലെ മയക്കുമരുന്ന്​ മാഫിയയുടെ പങ്കിനെ കുറിച്ചുള്ള അന്വേഷണത്തിൻെറ ഭാഗമായാണ്​ ചോദ്യം ചെയ്യൽ. മൂവരോടും അടുത്ത്​ മൂന്ന്​ ദിവസങ്ങളിലായി ഹാജരാകാൻ ഏജൻസി ആവശ്യപ്പെട്ടിട്ടുണ്ട്​.

ദീപിക പദുക്കോണിൻെറ മാനേജർ കരിഷ്​മ പ്രകാശിനെ കഴിഞ്ഞ ദിവസം നാർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്​തിരുന്നു. നേരത്തെ അറസ്​റ്റിലായ റിയ ചക്രബർത്തിയുടെ ഫോണിലെ വാട്​സ്​ ആപ്​ മെസജേുകളുടെ അടിസ്ഥാനത്തിലാണ്​ കരിഷ്​മ പ്രകാശിനെ ചോദ്യം ചെയ്​തത്​.

കരിഷ്​മയുടെ ഫോൺ പരിശോധനയിൽ മയക്കുമരുന്ന്​ കേസുമായി ബന്ധപ്പെട്ട ​കൂടുതൽ വിവരങ്ങൾ ഏജൻസിക്ക്​ ലഭിച്ചുവെന്നാണ്​ വിവരം. ഇതിൻെറ അടിസ്ഥാനത്തിലാണ്​ ദീപിക പദുക്കോൺ ഉൾപ്പടെയുള്ളവരെ ചോദ്യം ചെയ്യുന്നത്​​. സുശാന്തിൻെറ മരണത്തിൽ റിയ ചക്രബർത്തിയും സഹോദരൻ ശൗവിക്​ ചക്രബർത്തിയും നേരത്തെ തന്നെ അറസ്​റ്റിലായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com