Wednesday, January 22, 2025
Google search engine
HomeInternationalരാത്രി ആൺതുണയില്ലാതെ പുറത്തിറങ്ങിയതിനാലാണ്​ ബലാത്സംഗത്തിനിരയായതെന്ന്​ പൊലീസുകാരൻ​; പ്രതിഷേധം

രാത്രി ആൺതുണയില്ലാതെ പുറത്തിറങ്ങിയതിനാലാണ്​ ബലാത്സംഗത്തിനിരയായതെന്ന്​ പൊലീസുകാരൻ​; പ്രതിഷേധം

ഇസ്​ലാമാബാദ്​: റോഡിൽ ​സ്വന്തം കുട്ടികളുടെ മുന്നിൽ വെച്ച്​ കൂട്ടബലാത്സംഗത്തിനിരയായ സ്​ത്രീയെ പഴിച്ച അന്വേഷണ ഉദ്യോഗസ്​ഥനെതിരെ പാകിസ്​താനിൽ വൻ പ്രതിഷേധം.

രാത്രിയിൽ ആൺതുണയില്ല​ാതെ യാത്ര ചെയ്​തതിനാലാണ്​ സ്​ത്രീക്ക്​ ദുർഗതി വന്നതെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്​ഥൻെറ പരാമർശം. ഫ്രഞ്ച്​ പൗരയാണ്​ ലാഹോറിൻെറ പ്രാന്തപ്രദേശത്ത്​ ആക്രമണത്തിനിരയായത്​.

സംഭവവുമായി ബന്ധപ്പെട്ട്​ 15 പേരെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. ലാഹോർ- സിയാൽകോട്ട്​ ഹൈവേയിൽ വ്യാഴാഴ്​ച പുലർച്ചെ​ സ്​ത്രീയുടെ കാർ ഇന്ധനം തീർന്ന്​ വഴിയരികിൽ കുടുങ്ങുകയായിരുന്നു​. രണ്ട്​ കുട്ടികളുമായി ലാഹോറിൽ നിന്ന്​ ഗുജ്​റൻവാലയിലേക്ക്​ മടങ്ങുകയായിരുന്നു അവർ.

സഹായത്തിനായി കാത്തിരുന്ന അവരെ ഒരുകൂട്ടം ആളുകൾ ആക്രമിക്കുകയായിരുന്നു. ഗ്ലാസ്​ തകർത്ത്​ പുറത്തെത്തിച്ച അക്രമികൾ സമീപത്തെ പാടത്ത്​ എത്തിച്ച്​ കുട്ടികളുടെ മുന്നിൽവെച്ച്​ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന്​ സ്​ത്രീ പൊലീസിന്​ മൊഴി നൽകിയതായി ‘ദ ഗാർഡിയൻ’ റിപോർട്ട്​ ചെയ്യുന്നു.

ഇരയുടെ ആഭരണങ്ങൾ, പണം, മൂന്ന്​ എ.ടി.എം കാർഡുകൾ എന്നിവ കൈക്കലാക്കിയാണ്​ അക്രമികൾ കടന്നുകളഞ്ഞത്​. അറസ്​റ്റിലായ 15 പേരും അക്രമിസംഘത്തിൽ പെട്ടവരല്ലെന്ന്​ ബോധ്യമായതായി പൊലീസ്​ വാർത്താ ഏജൻസിയായ അസോസിയേറ്റഡ്​ പ്രസിനോട്​ പറഞ്ഞു.

വെളളിയാഴ്​ചയാണ്​ ലാഹോർ പൊലീസ്​ തലവൻ ഉമർ ശൈഖ്​ സ്​ത്രീയെ രാത്രി ഒറ്റക്ക്​ യാത്ര ചെയ്​തതിന്​ കുറ്റപ്പെടുത്തിയത്​. വൈകിയ വേളയിൽ പാകിസ്​താനി സമൂഹത്തിലെ ഒരാളും തൻെറ മകളെയോ സഹോദരിയെയോ ഒറ്റക്ക്​ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉമർ ശൈഖിൻെറ പരാമർശം വിവാദമായതോടെ നിരവധി പേർ രാജി ആവശ്യപ്പെട്ട്​ രംഗത്തെത്തി. മനുഷ്യാവകാശ മന്ത്രി ഷിറീൻ മസാരി ഉമറിൻെറ പരാമർശം അംഗീരിക്കാനാവില്ലെന്ന്​ പ്രതികരിച്ചു. ബലാത്സംഗ കുറ്റകൃത്യത്തെ യുക്തിസഹമാക്കാൻ ആർക്കും കഴിയി​ല്ലെന്ന്​​ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

മുഖ്യപ്രതിപക്ഷമായ പാകിസ്​താൻ മുസ്​ലിം ലീഗ്​ (എൻ) ഉമറിൻെറ രാജി ആവശ്യപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപോർട്ട്​ ചെയ്​തു. പ്രതികളെ നിയമത്തിന്​ മുന്നിലെത്തിക്കാൻ പ്രതിപക്ഷ കക്ഷിയായ ജമാഅത്തെ ഇസ്​ലാമിയുടെ ചീഫ്​ സെനറ്റർ സർക്കാറിന്​ 48 മണിക്കൂർ സമയം അനുവദിച്ചതായി പി.ടി.ഐ റിപോർട്ട്​ ചെയ്​തു.

ക്രൂരമായ ആക്രമണം അപലപിച്ച പ്രധാനമന്ത്രി ഇംറാൻ ഖാൻ കേസിനെ കുറിച്ച്​ പഠിക്കുകയാണെന്നും കുറ്റൃത്യത്തിൽ പങ്കുള്ളവരെ ഉടൻ നിയമത്തിന്​ മുന്നിൽ കൊണ്ടുവരാൻ നിർദേശം നൽകിയതായും അറിയിച്ചു.

വിമർശനങ്ങൾക്കൊടുവിൽ പുതുതായി പണികഴിപ്പിച്ച ലാഹോർ- സിയാൽകോട്ട്​ ഹൈവേയിൽ പട്രോളിങ്​ ശക്​തമാക്കാൻ പഞ്ചാബ്​ ഇൻസ്​പെക്​ടർ ജനറൽ ഓഫ്​ പൊലീസ്​ ഇനാം ഖനി നിർദേശം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com