ന്യൂഡൽഹി: കാർഷിക ബിൽ പാസാക്കുന്നതിനിടെ രാജ്യസഭയിൽ പ്രതിഷേധിച്ച എട്ടു എം.പിമാരെ സസ്പെൻഡ് ചെയ്തത് ഇന്ത്യയിലെ ജനാധിപത്യത്തിെൻറ വായടപ്പിക്കാൻ ശ്രമിക്കുന്നതിെൻറ തെളിവാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
സി.പി.എമ്മിെൻറ കേരളത്തിൽനിന്നുള്ള എം.പിമാരായ കെ.കെ. രാഗേഷ്, എളമരം കരീം, തൃണമൂൽ കോൺഗ്രസിെൻറ ഡെറിക് ഒബ്രിയാൻ, ദോല സെൻ, കോൺഗ്രസിെൻറ രാജു സതവ്, റിപുൻ ബോറ, സഈദ് നാസിർ ഹുസൈൻ, എ.എ.പിയുടെ സഞ്ജയ് സിങ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
‘ജനാധിപത്യത്തിെൻറ വായടപ്പിക്കൽ തുടരുന്നു. ആദ്യം നിശബ്ദമായിരിക്കുകയും പിന്നീട് എം.പിമാരെ പാർലമെൻറിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും കറുത്ത നിയമങ്ങളെക്കുറിച്ചുള്ള കർഷകരുടെ ആശങ്കകളുടെ നേർക്ക് കണ്ണടക്കുകയും െചയ്യുന്നു. ഈ സർവജ്ഞ സർക്കാറിെൻറ അനന്തമായ ധാർഷ്ട്യം രാജ്യമെമ്പാടും സാമ്പത്തിക ദുരന്തം കൊണ്ടുവന്നു’ -രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
ഞായറാഴ്ച ബില്ലുകൾ പാസാക്കാനായി രാജ്യസഭ ചേരുന്ന സമയം നീട്ടിയതിൽ പ്രകോപിതരായ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കുകയും ഉപാധ്യക്ഷൻ ഹരിവൻഷിന് അടുത്തെത്തി മൈക്ക് തട്ടിപ്പറിച്ച് ബിൽ കീറി എറിയുകയും ചെയ്തിരുന്നു. പിന്നീട് ബഹളത്തെ തുടർന്ന് സഭാനടപടികൾ പത്തുമിനിട്ട് നിർത്തിവെച്ചു. പിന്നീട് പ്രതിപക്ഷ ഭേദഗതി നിർദേശങ്ങൾ ശബ്ദവോട്ടോടെ തള്ളി കാർഷിക ബില്ലുകൾ പാസാക്കുകയായിരുന്നു. തുടർന്ന് മറ്റു പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. ഇൗ പശ്ചാത്തലത്തിൽ ചെയർമാൻ വെങ്കയ്യ നായിഡു എം.പിമാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു.