Friday, December 27, 2024
Google search engine
HomeCovid-19രാജ്യത്ത്​ 19,906 ത്തോളം പുതിയ കോവിഡ്​ രോഗികൾ; 410 മരണം

രാജ്യത്ത്​ 19,906 ത്തോളം പുതിയ കോവിഡ്​ രോഗികൾ; 410 മരണം

ന്യൂഡൽഹി: രാജ്യത്ത്​ 24 മണിക്കൂറിനിടെ 19,906 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതാദ്യമായാണ്​ ഒരു ദിവസം 19,000ലധികം പേർക്ക്​ കോവിഡ്​ സ്ഥിരീകരിക്കുന്നത്​. 410 പേരാണ്​  24 മണിക്കൂറിനിടെ കോവിഡ്​ ബാധിച്ച്​ മരിച്ചത്​.  ഇതോടെ 5,28,859 പേർക്കാണ്​ രാജ്യത്ത്​ കോവിഡ്​ ബാധിച്ചത്​​.

2,03,051 പേരാണ്​ നിലവിൽ ചികിൽസയിലുള്ളത്​. 3,09,713 പേർക്ക്​ രോഗം ഭേദമായി. കോവിഡ്​ ബാധിച്ച്​ ഇതുവരെ 16,095 പേർ മരിച്ചിട്ടുണ്ട്​.  കഴിഞ്ഞ ദിവസം മാത്രം 2,31,095 സാമ്പിളുകൾ പരിശോധിച്ചുവെന്ന്​ ഐ.സി.എം.ആർ അറിയിച്ചു. അതേസമയം, രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ ലോക്​ഡൗണിൽ ഇളവുകൾ നൽകാൻ ഒരുങ്ങുകയാണ്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com