Monday, December 23, 2024
Google search engine
HomeIndiaരജൗരിയിൽ മലയാളി ജവാന് വീരമൃത്യു

രജൗരിയിൽ മലയാളി ജവാന് വീരമൃത്യു

ശ്രീനഗർ: ഇന്ത്യ -പാകിസ്​താൻ അതിർത്തിയിലുണ്ടായ ഷെൽ ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. കൊല്ലം അഞ്ചൽ സ്വദേശി അനീഷ് തോമസാണ് മരിച്ചത്.

രജൗരിയിലെ സുന്ദർബനി സെക്​ടറിൽ വെടിനിർത്തൽ കരാർ ലംഘിച്ച്​ പാകിസ്​താൻ നടത്തിയ ഷെൽ ആക്രമണത്തിലാണ്​ അനീഷ്​ വീരമൃത്യു വരിച്ചത്​​. ചൊവ്വാഴ്​ച ഉച്ച തിരിഞ്ഞ്​ 2.30ക്കായിരുന്നു പാക്​ പ്രകോപനം.

പാകിസ്​താൻ ഷെല്‍ ആക്രമണത്തില്‍ അനീഷ് മരിച്ചതായി ബുധനാഴ്​ച രാവിലെയാണ് കരസേന ഔദ്യോഗികമായി കുടുംബത്തെ അറിയിച്ചത്. ഈ മാസം 25ന്​ അവധിക്കായി നാട്ടിലെത്താനിരിക്കുകയായിരുന്നു.

മേജർ അടക്കം മൂന്ന്​ പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതായി അധികൃതർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com