Monday, November 18, 2024
Google search engine
HomeCovid-19യു.എസിൽ പ്ലാസ്​മ തെറാപ്പിക്ക്​ നിരോധനം; മൗനം പാലിച്ച്​ ഐ.സി.എം.ആർ

യു.എസിൽ പ്ലാസ്​മ തെറാപ്പിക്ക്​ നിരോധനം; മൗനം പാലിച്ച്​ ഐ.സി.എം.ആർ

വാഷിങ്​ടൺ: യു.എസിൽ കോവിഡ്​ ചികിൽസക്ക്​​ പ്ലാസ്​മ തെറാപ്പി ഉപയോഗിക്കുന്നത്​ നിർത്തിവെച്ചു. ഇതുമായി ബന്ധപ്പെട്ട്​ നടത്തിയ പഠനങ്ങളിൽ ചികിൽസ ഫലപ്രദമെന്ന്​ തെളിയിക്കാനായില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ യു.എസ്​ ഫുഡ്​ ആൻഡ്​ ഡ്രഗ്​ അഡ്​മിനിസ്​ട്രേഷ​െൻറ ഉത്തരവ്​. ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന തെറാപ്പിക്കാണ്​ യു.എസ്​ നിരോധനമേർപ്പെടുത്തിയിരിക്കുന്നത്​.

ഇന്ത്യൻ ജേണൽ ഓഫ്​ മെഡിക്കൽ എത്തിക്​സ്​ എഡിറ്റർ അമർ ജെസ്​നിയും പ്ലാസ്​മ തെറാപ്പിക്ക്​ ശാസ്​ത്രീയാടിത്തറയില്ലെന്നാണ്​ അഭിപ്രായപ്പെടുന്നത്​. ഇതുമായി ബന്ധപ്പെട്ട്​ ഐ.സി.എം.ആർ പഠനം നടത്തിയിട്ടുണ്ടെങ്കിലും ഫലം പുറത്ത്​ വിട്ടിട്ടില്ല. പ്ലാസ്​മ തെറാപ്പിയുമായി ബന്ധപ്പെട്ട പഠനഫലം ഉടൻ ഐ.സി.എം.ആർ പുറത്ത്​ വിടണമെന്നാണ്​ ആവശ്യം.

കേരളമുൾപ്പടെയുള്ള പല സംസ്ഥാനങ്ങളിലും പ്ലാസ്​മ തെറാപ്പി ഉപയോഗിക്കുന്നു. ഗുരുതരാവസ്ഥയിലുള്ള കോവിഡ്​ രോഗികളുടെ ചികിൽസക്കാണ്​ ​പ്ലാസ്​മ തെറാപ്പി ഉപയോഗിക്കുന്നത്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com