തൃശൂർ: മെഡിക്കൽ കോളജാശുപത്രിയിലെ വനിതാ സെല്ലിൽ നിന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആരെയും ഫോൺ ചെയ്തിട്ടില്ലെന്ന് നഴ്സുമാരുടെ മൊഴി. വനിതാ സെല്ലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും ആശുപത്രി സൂപ്രണ്ട് വിളിച്ചുവരുത്തി അന്വേഷിക്കുകയായിരുന്നു.
എന്നാൽ, ഒരാളുടെ ഫോണിൽനിന്ന് സ്വപ്ന തിരുവനന്തപുരത്തേക്ക് വിളിച്ചതായാണ് എൻ.ഐ.എക്ക് ലഭിച്ച വിവരം. ഇതേതുടർന്ന്, ഫോൺ കോളുകളുടെ വിശദാംശങ്ങൾ എൻ.ഐ.എ ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം.
മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിൻെറ മൊബൈലിലൂടെയാണ് സ്വപ്നയും ഉന്നതനും തമ്മിൽ ബന്ധപ്പെട്ടതെന്നാണ് ആക്ഷേപമുയർന്നത്. ഒരേസമയം സ്വപ്നയും മറ്റൊരു പ്രതി െക.ടി. റമീസും ചികിത്സ തേടിയ സംഭവത്തിൽ ജയിൽ വകുപ്പ് റിപ്പോർട്ട് തേടിയിരുന്നു.