Monday, December 23, 2024
Google search engine
HomeIndiaമാധ്യമങ്ങൾ കുറച്ച്​ കഴിഞ്ഞാൽ പോകും; ഹഥ്​രസ്​ ഇരയുടെ കുടുംബത്തിന്​ ജില്ല മജിസ്​ട്രേറ്റി​െൻറ ഭീഷണി

മാധ്യമങ്ങൾ കുറച്ച്​ കഴിഞ്ഞാൽ പോകും; ഹഥ്​രസ്​ ഇരയുടെ കുടുംബത്തിന്​ ജില്ല മജിസ്​ട്രേറ്റി​െൻറ ഭീഷണി

ന്യൂഡൽഹി: ഹഥ്​രസിൽ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ​ദലിത്​ പെൺകുട്ടിയുടെ കുടുംബത്തിന്​ നേരെ ഭീഷണിയുമായി ജില്ല മജിസ്​ട്രേറ്റ്​ പ്രവീൺ കുമാർ ലശ്​കർ. ഇതി​െൻറ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്​​. പകുതി മാധ്യമ പ്രവർത്തകർ ഇന്ന്​ ഇവിടം വിട്ടു. മറ്റുള്ളവരും വൈകാതെ സ്ഥലം വിടും. ഞങ്ങൾ മാത്രമേ നിങ്ങൾക്കൊപ്പം ഉണ്ടാവു. മൊഴി തിരുത്തണോ വേണ്ടയോയെന്നത്​ നിങ്ങളുടെ തീരുമാനമാണെന്നായിരുന്നു അദ്ദേഹത്തി​െൻറ ഭീഷണി.

പെൺകുട്ടിയുടെ ശവസംസ്​കാരം നടത്തിയ ആളുടെ പേര്​ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ശവസംസ്​കാരം നടത്തു​േമ്പാൾ പ്രദേശത്തെ സ്​​ത്രീകളും പെൺകുട്ടിയുടെ സഹോദരനും സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട്​ കൂടുതൽ പ്രതികരണം നടത്താൻ ജില്ലാ മജിസ്​ട്രേറ്റ്​ തയാറായില്ല.

ഹഥ്​രസിൽ ദലിത്​ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കടുത്ത വിമർശനമാണ്​ ജില്ലാ ഭരണകൂടത്തിനെതിരെ ഉയർന്നത്​. സമ്മതമില്ലാതെയാണ്​ അർധരാത്രി പെൺകുട്ടിയുടെ മൃതദേഹം പൊലീസ്​ ദഹിപ്പിച്ചതെന്ന്​ കുടുംബം ആരോപിച്ചിരുന്നു. ശവസംസ്​കാരം നടക്കു​േമ്പാൾ കുടുംബാംഗങ്ങളെ വീടിന്​ പുറത്തിറങ്ങാൻ അനുവദിച്ചിരുന്നില്ലെന്നും പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com