Monday, November 18, 2024
Google search engine
HomeIndiaമയക്കുമരുന്ന്​ കേസ്​: ബംഗളൂരുവിൽ മുൻ മന്ത്രിയുടെ മകൻെറ വീട്ടിൽ റെയ്​ഡ്​

മയക്കുമരുന്ന്​ കേസ്​: ബംഗളൂരുവിൽ മുൻ മന്ത്രിയുടെ മകൻെറ വീട്ടിൽ റെയ്​ഡ്​

ബംഗളൂരു: സിനിമാ താരങ്ങൾ ഉൾപ്പെ​ട്ടെ മയക്കുമരുന്ന്​ കേസി​െൻറ ഭാഗമായി കർണാടക മുൻമന്ത്രി ജീവരാജ്​ ആൽവയുടെ മക​െൻറ വസതിയിൽ സെൻട്രൽ ക്രൈംബ്രാഞ്ച്​ റെയ്​ഡ്​. മയക്കുമരുന്ന്​ കേസിൽ പ്രതിച്ചേർക്കപ്പെട്ട ആദിത്യ ആൽവയുടെ ബംഗളൂരുവിലെ ആഢംബര ബംഗ്ലാവിലാണ്​ പൊലീസ്​ റെയ്​ഡ്​ നടത്തിയത്​.

ആദിത്യ ബംഗളൂരുവിലുൾപ്പെടെ ലഹരിമരുന്ന്​ പാർട്ടികൾ നടത്തിയെന്ന്​ ക്രൈംബ്രാഞ്ച്​​ കണ്ടെത്തിയിരുന്നു. ഇതേതുടർന്ന്​ ഇയാൾക്കെതിരെ കേസെടുത്തെങ്കിലും ആദിത്യ ഒളിവിൽ പോവുകയായിരുന്നു.

ഹെബ്ബാളിലുള്ള ‘ഹൗസ്​ ഓഫ്​ ലൈഫ്​’ എന്ന പേരിലുള്ള ബംഗ്ലാവിലാണ്​ പൊലീസ്​ റെയ്​ഡ്​ നടത്തിയത്​. ഹെബ്ബാൾ തടാകത്തിന്​ സമീപം​ ​ നാല്​ ഏക്കർ സ്ഥലത്തായി നിർമിച്ച ആഢംബര ബംഗ്ലാവിൽ ലഹരിമരുന്ന്​ പാർട്ടികൾ നടത്തിയിട്ടുണ്ടെന്ന്​ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അറസ്​റ്റിലായ നടികൾ ഉൾപ്പെടെയുള്ളവർ ​ഇവിടെ നടന്ന പാർട്ടിയിൽ പ​ങ്കെടുത്തിട്ടുണ്ട്​. ​

കർണാടക മയക്കുമരുന്ന്​ കേസുമായി ബന്ധപ്പെട്ട്​ നടി രാഗിണി ദ്വിവേദി, സഞ്​ജന ഗിൽറാണി, വിരേൻ ഖാൻ, രാഹുൽ, ബി.കെ രവിശങ്കർ എന്നിവരെ നാർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ അറസ്​റ്റു ചെയ്​തിരുന്നു. കേസിൽ പ്രതി ചേർക്കപ്പെട്ട 15 പേരിൽ ഒമ്പതുപേരാണ്​ നിലവിൽ അറസ്​റ്റിലായിരിക്കുന്നത്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com