Wednesday, January 22, 2025
Google search engine
HomeIndiaപ്ലാസ്റ്റിക് മത്സ്യസമ്പത്തിനെ കൊല്ലും വിധം

പ്ലാസ്റ്റിക് മത്സ്യസമ്പത്തിനെ കൊല്ലും വിധം

ആഗോള പ്ലാസ്റ്റിക് ഉൽപാദനം: അഞ്ചുവർഷത്തിനിടെ 60 മില്യൺ മെട്രിക് ടണ്ണിന്‍റെ വർധന

ഗോവ: അഞ്ചു വർഷത്തിനിടെ ആഗോള പ്ലാസ്റ്റിക് ഉൽപാദനം 300 മില്യൺ മെട്രിക് ടണ്ണിൽ നിന്ന് 360 ആയി ഉയർന്നെന്ന് പഠനം. ഗോവ കേന്ദ്രമായി പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയിലെ ശാസ്ത്രജ്ഞൻമാരുടേതാണ് കണ്ടെത്തൽ.

മനുഷ്യരുടെ ഇടപെടലിൽ കടലിൽ മൈക്രോപ്ലാസ്റ്റിക്കുകൾ പെരുകിയത് മത്സ്യം, ആമ, ചെമ്മീൻ, കടൽ പക്ഷികൾ തുടങ്ങി സമുദ്ര ജീവികളെ ദോശവും അപകടകരവുമാം വിധം ബാധിച്ചിട്ടുണ്ട്. ഇവയുടെ ഭക്ഷ്യ ശൃംഖലയെ വരെ തകരാറിലാക്കിയിട്ടുണ്ടെന്ന് ശാസ്ത്രജ്ഞനായ മഹുവ സാഹ പറഞ്ഞു.

അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തോടനുബന്ധിച്ച് മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന എൻ.ജി.ഒയും നാഷണൽ സെന്‍റർ ഫോർ കോസ്റ്റൽ റിസേർച്ചും സംയുക്തമാ‍യി സംഘടിപ്പിച്ച വെബിനാറിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘അഞ്ചു മില്ലിമീറ്റർ വ്യാപ്തിയിൽ താഴെയുള്ള പ്ലാസ്റ്റികിനെയാണ് മൈക്രോ പ്ലാസ്റ്റിക് എന്ന് പറയുന്നത്. ഇന്ന് ലോകത്ത് ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക്കിൽ 50 ശതമാനവും ഒറ്റത്തവണ ഉപയോഗിക്കാവുന്നതാണ്. ഇതിൽ വെറും ഒൻപത് ശതമാനം മാത്രമാണ് പുനരുപയോഗിക്കാൻ പറ്റുന്നത്’-സാഹ പറഞ്ഞു.

പലരും അലക്ഷ്യമായി പ്ലാസ്റ്റിക് വലിച്ചെറിയുന്നതും ഉപയോഗിക്കുന്നതും ഭൂമിക്കും ജീവജാലങ്ങൾക്കും വൻവിപത്താണ് വരുത്തുന്നത്. ഇത് സംബന്ധിച്ച് പല തവണ തീരദേശ സംരക്ഷണം ലക്ഷ്യമിടുന്ന സംഘടനകൾ ഉൾപ്പെടെ ബോധവത്കരണം നടത്തിയിട്ടും ഫലമുണ്ടായിട്ടില്ല.

കൊച്ചിയിലെ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി.എം.എഫ്.ആർ.ഐ) 2017മുതൽ കേരള തീരത്തു നടത്തിയ പഠനത്തിൽ ആഴക്കടലിലെ മത്സ്യങ്ങൾ പ്ലാസ്റ്റിക് ഭക്ഷിക്കുന്നതായി കണ്ടെത്തിയിരുന്നു.

ഗൗരവമേറിയ കണ്ടെത്തൽ മത്സ്യബന്ധന വലകൾ, മാലിന്യങ്ങൾക്കൊപ്പം കടലിലേക്ക് ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് സാധനങ്ങൾ, പ്ലാസ്റ്റിക് കവറുകൾ, കടലിൽ തള്ളുന്ന മാലിന്യം തുടങ്ങിയവയുടെ അതിസൂക്ഷ്മ അംശങ്ങളാണു മീനിന്‍റെ വയറ്റിലെത്തുന്നത്.

രാജ്യത്ത് 30 ടൺ പ്ലാസ്റ്റിക് മാലിന്യമാണ് കടലിൽ അടിഞ്ഞു കൂടിയിട്ടുള്ളതെന്ന് കണ്ടെത്തിയിരുന്നു. നാലു ടൺ പ്ലാസ്റ്റിക് കുപ്പികളും മറ്റു സാധനങ്ങളും കടലിന്‍റെ മുകൾതട്ടിലാണ് കാണപ്പെടുന്നത്. ബാക്കി അടിത്തട്ടിലും. കടലിന്‍റെ അടിത്തട്ടിലേക്കു പ്ലാസ്റ്റിക് വ്യാപകമായി എത്താൻ തുടങ്ങിയതോടെയാണ് കടൽ ജീവികളിലും പ്ലാസ്റ്റിക്കിന്‍റെ അംശം കണ്ടു തുടങ്ങിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com