Saturday, November 23, 2024
Google search engine
HomeIndiaപട്​​​നയിൽ മുതിർന്ന ബി.ജെ.പി നേതാക്കൾക്ക്​ കോവിഡ്​; രോഗവ്യാപന കേന്ദ്രമായി പാർട്ടി ആസ്​ഥാനം

പട്​​​നയിൽ മുതിർന്ന ബി.ജെ.പി നേതാക്കൾക്ക്​ കോവിഡ്​; രോഗവ്യാപന കേന്ദ്രമായി പാർട്ടി ആസ്​ഥാനം

പട്​ന: ബിഹാറിൽ മുതിർന്ന പാർട്ടി നേതാക്കൾക്ക്​ അടക്കം കോവിഡ്​ സ്​ഥിരീകരിച്ചതോടെ ബി.ജെ.പി നേതൃത്വം ആശങ്കയിൽ. ബി.ജെ.പി ഓർഗനൈസേഷനൽ സെക്രട്ടറി നാഗേന്ദ്ര നാഥ്​, ജനറൽ സെക്രട്ടറി ദേവേഷ്​ കുമാർ, വൈസ്​ പ്രസിഡൻറ്​ രാധാമോഹൻ ശർമ എന്നിവരും കോവിഡ്​ സ്​ഥിരീകരിച്ചവരിൽ ഉൾപ്പെടും. സംസ്​ഥാനത്ത്​ കൂടുതൽ പേരിലേക്ക്​ കോവിഡ്​ പടരുന്ന സാഹചര്യത്തിൽ ജൂലൈ 31 വരെ സമ്പൂർണ ലോക്​ഡൗൺ പ്രഖ്യാപിച്ചു. ഗ്രാമപ്രദേശങ്ങളെ ലോക്​ഡൗണിൽ നിന്ന്​ ഒഴിവാക്കും.

75ഓളം ബി​.ജെ.പി നേതാക്കൾക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതായി മാധ്യമങ്ങൾ റി​േപ്പാർട്ട്​ ചെയ്​തു. അതേസമയം 25 നേതാക്കൾക്ക്​ മാത്രമാണ്​ കോവിഡ്​ സ്​ഥിരീകരിച്ചതെന്ന്​ ബി.ജെ.പി വക്താവ്​ രജിനി രജ്ഞൻ പ​ട്ടേൽ അറിയിച്ചു.

പട്​നയിലെ വീർചന്ദ്​ പ​ട്ടേൽ മാർഗിലാണ്​ ബി.ജെ.പി ആസ്​ഥാനം. ഇവിടെവെച്ച്​ തിങ്കളാഴ്​ച നടത്തിയ ​ബി​.ജെ.പി യോഗത്തിലാണ്​ നേതാക്കൾക്ക്​ കോവിഡ്​ പടർന്നതെന്നാണ്​ വിവരം. കോവിഡ്​ ബാധിതർ യോഗത്തിൽ പ​െങ്കടുത്തതായി വിവരമുണ്ടെന്ന്​ ​പ​ട്ടേൽ അറിയിച്ചു. 75 ​േപരുടെ സാമ്പിളുകൾ പരിശോധനക്ക്​ എടുത്തു. ഇതിൽ 25 എണ്ണം പോസിറ്റീവായി. ബാക്കിയുള്ളവരുടെ ഫലം ലഭിക്കാനുണ്ടെന്നും പ​ട്ടേൽ കൂട്ടിച്ചേർത്തു.

ബിഹാർ തെര​ഞ്ഞെടുപ്പ്​ അടുത്തതോടെ അമിത്​ ഷായുടെ വിർച്വൽ റാലികൾ ആസൂത്രണം ചെയ്യുന്നത്​ ബി.ജെ.പി ആസ്​ഥാനത്തായിരുന്നു. ജൂൺ ഒമ്പതുമുതൽ ആഭ്യന്തരമ​​ന്ത്രി അമിത്​ ഷാ ഡൽഹിയിലിരുന്ന്​ ഇ -റാലി സംഘടിപ്പിച്ചിരുന്നു. പരിപാടിയുടെ ഭാഗമായി നിരവധി ബി.ജെ.പി മന്ത്രിമാരും മുതിർന്ന നേതാക്കളു​ം ജില്ല നേതാക്കളും ബി.ജെ.പി സംസ്​ഥാന ആസ്​ഥാനത്ത്​ എത്തുകയും ചെയ്​തു. സംസ്​ഥാന​ത്തെ ബി.ജെ.പിയുടെ പ്രധാന ഓഫിസാണ്​ ഇപ്പോൾ കോവിഡ്​ കേന്ദ്രമായി മാറിയത്​. എന്നാൽ തെരഞ്ഞെടുപ്പിന്​ മുന്നോടിയായുള്ള ഇ റാലികളുമായി ഇതിന്​ ബന്ധമില്ലെന്ന്​ ബി.ജെ.പി നേതാക്കൾ പ്രതികരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com