പരിശോധന സമയത്ത് മതിയായ രേഖകള്‍ ഇല്ലാത്തതിനാലാണ് നടപടി
തിരൂര്‍: നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 55 ലക്ഷം രൂപയിലധികം വിലവരുന്ന സ്വര്‍ണം തിരൂര്‍ ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം പിടികൂടി. മക്കരപ്പറമ്പ് നിന്ന് മലപ്പുറം കോട്ടപ്പടിയിലേക്ക് സ്കൂട്ടറില്‍ കൊണ്ടുവരികയായിരുന്ന 1045 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. പരിശോധന സമയത്ത് മതിയായ രേഖകള്‍ ഉണ്ടായിരുന്നില്ല. ഇവയുടെ നികുതിയും പിഴയുമായി 3.62 ലക്ഷം രൂപ ഈടാക്കി സ്വര്‍ണം ഉടമകള്‍ക്ക് വിട്ടുകൊടുത്തു.
ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം ജോയിന്റ് കമ്മീഷണര്‍ ഫിറോസ് കാട്ടില്‍, ഡെപ്യൂട്ടി കമ്മീഷണര്‍ കെ. മുഹമ്മദ് സലിം എന്നിവരുടെ നിര്‍ദ്ദേശപ്രകാരം സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ (ഇന്റലിജന്‍സ് ) കെ.പി വേലായുധന്‍, അസിസ്റ്റന്റ് ടാക്‌സ് ഓഫീസര്‍മാരായ പി. ജയപ്രകാശ്, എന്‍. നാരായണന്‍, ഡ്രൈവര്‍ വി. അഷ്‌റഫ് എന്നിവര്‍ ചേര്‍ന്നാണ് സ്വർണം പിടികൂടിയത്.