Saturday, November 16, 2024
Google search engine
HomeIndiaതിരുവനന്തപുരത്ത് കടുത്ത ആശങ്ക, കൂടുതല്‍ നിയന്ത്രണം; 6 കണ്ടെയ്ന്‍മെന്റ് സോൺ കൂടി

തിരുവനന്തപുരത്ത് കടുത്ത ആശങ്ക, കൂടുതല്‍ നിയന്ത്രണം; 6 കണ്ടെയ്ന്‍മെന്റ് സോൺ കൂടി

തിരുവനന്തപുരം∙ ജില്ലയിൽ ഇന്നലെ 7 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കൂടുതൽ നിയന്ത്രണങ്ങൾ. ആറ് പ്രദേശങ്ങൾ കൂടി കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചു. ആറ്റുകാൽ (വാർഡ് നം. 70), കുരിയാത്തി (വാർഡ് നം 73), കളിപ്പാൻ കുളം (വാർഡ് നം 69), മണക്കാട് (വാർഡ് നം 72), ടാഗോർ റോഡ് തൃക്കണ്ണാപുരം (വാർഡ് നം 48), പുത്തൻപാലം വള്ളക്കടവ്(വാർഡ് നം 88) എന്നിവ കണ്ടയിൻമെന്റ് സോണുകളായി ജില്ലാ കലക്ടർ പ്രഖ്യാപിച്ചു. ഇവിടെ ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി പാലിക്കും. ചാല, നെടുംകാട്, കാലടി, കമലേശ്വരം, അമ്പലത്തറ എന്നിവിടങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തേണ്ട മേഖലകളായി കണക്കാക്കു.

ചാല, പാളയം തുടങ്ങിയ പ്രധാനചന്തകളില്‍ കഴിഞ്ഞദിവസം തന്നെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ജില്ലയില്‍ പുതുതായി 827 പേര്‍ കൂടി നിരീക്ഷണത്തിലായി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 5 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയെന്നതു ആശങ്കയുളവാക്കി. വള്ളക്കടവ്, മണക്കാട്, ചിറയിൻകീഴ്, തമിഴ്നാട് സ്വദേശികൾക്കാണു കോവിഡ് ബാധിച്ചത്. പുത്തൻപാലം വള്ളക്കടവ് സ്വദേശി (60) വിഎസ്എസ്‌സിയിലെ റിട്ട. ഉദ്യോഗസ്ഥനാണ്. 18 മുതൽ രോഗലക്ഷണങ്ങൾ പ്രകടമായി. രോഗം സ്ഥിരീകരിച്ച മണക്കാട് സ്വദേശിയും (41) വിഎസ്എസ്‌സിയിലെ ഉദ്യോഗസ്ഥനാണ്. ഇവർക്കു രണ്ടു പേർക്കും യാത്രാ പശ്ചാത്തലമില്ല. മണക്കാട് ജംഗ്ഷനിൽ സ്റ്റേഷനറി കട നടത്തുന്ന ആളിനും (50) ഭാര്യയ്ക്കും (42) അവരുടെ മകനും (15) രോഗം സ്ഥിരീകരിച്ചു. ഇവർ നേരത്തെ കോവിഡ് സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്നു. ഇവർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചിരിക്കുന്നത്.

ചിറയിൻകീഴ് സ്വദേശി (68) മഹാരാഷ്ട്രയിൽ നിന്നും തമിഴ്നാട് സ്വദേശി തമിഴ്നാട്ടിൽ നിന്നുമെത്തിയതാണ്. ജില്ലയിൽ പുതുതായി 827 പേർ രോഗനിരീക്ഷണത്തിലായി. 422 പേർ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കിയത് ആശ്വാസമായി. 22873 പേർ വീടുകളിലും 1583 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 26 പേരെ പ്രവേശിപ്പിച്ചു. 28 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആശുപത്രി കളിൽ 170 പേർ നിരീക്ഷണത്തിലുണ്ട്. 550 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്നലെ 108 പേർ വന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള 73 പേരും കർണാടകയിൽ നിന്ന് 25 പേരും തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് 5 പേർ വീതവുമാണ് എത്തിയത് . 

ഇതില്‍ 32 പേര്‍ റെഡ് സോണിലുള്ളവർ. എല്ലാവരെയും വീട്ടിൽ നിരീക്ഷണത്തിൽ അയച്ചു. തലസ്ഥാനത്ത് ഉറവിടമറിയാത്ത രോഗവ്യാപനം  കണക്കിലെടുത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞദിവസം ജില്ലയിലെ എം.എല്‍.എമാരുടെയും കോര്‍പറേഷനില്‍ കക്ഷിനേതാക്കളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും യോഗം വിളിച്ചിരുന്നു. യോഗതീരുമാനങ്ങള്‍ കര്‍ശനമായി നടപ്പാക്കാനാണ് ജില്ലാഭരണകൂടത്തിന്റെ തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com