Monday, December 23, 2024
Google search engine
HomeIndiaഡിജിറ്റൽ മാധ്യമങ്ങളെ ആദ്യം നിയന്ത്രിക്കൂ; സുപ്രീംകോടതിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രം

ഡിജിറ്റൽ മാധ്യമങ്ങളെ ആദ്യം നിയന്ത്രിക്കൂ; സുപ്രീംകോടതിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രം

സു​ദ​ര്‍ശ​ന്‍ ടി.​വി​യു​ടെ ‘യു.​പി.​എ​സ്.​സി ജി​ഹാ​ദി’​നെ​തി​രാ​യ കേ​സി​ല്‍ സ​മ​ര്‍പ്പി​ച്ച രണ്ടാമത്തെ സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ലാണ് കേന്ദ്രം നിലപാട് ആവർത്തിച്ചത്

ന്യൂഡൽഹി: ഡിജിറ്റൽ മാധ്യമങ്ങളാണ് വലിയ തോതിൽ വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്നതെന്നും അവയെ ആദ്യം നിയന്ത്രിക്കണമെന്നും സുപ്രീംകോടതിയോട് കേന്ദ്ര സർക്കാർ. മു​സ്​​ലിം​ക​ളെ നി​ന്ദി​ക്കാ​ന്‍ നോ​ക്കി​യെ​ന്ന് സു​പ്രീം​കോ​ട​തി കു​റ്റ​പ്പെ​ടു​ത്തി​യ സു​ദ​ര്‍ശ​ന്‍ ടി.​വി​യു​ടെ ‘യു.​പി.​എ​സ്.​സി ജി​ഹാ​ദി’​നെ​തി​രാ​യ കേ​സി​ല്‍ സ​മ​ര്‍പ്പി​ച്ച രണ്ടാമത്തെ സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ലാണ് കേന്ദ്രം നിലപാട് ആവർത്തിച്ചത്. നേരത്തെ നൽകിയ സത്യവാങ്മൂലത്തിലും ഇതേ നിലപാടാണ് കേന്ദ്രം അറിയിച്ചത്.

ഡിജിറ്റൽ മാധ്യമങ്ങൾക്ക് കോടതി നിയന്ത്രണം കൊണ്ടുവരണം. നിലവിൽ യാതൊരു നിയന്ത്രണവും ഇല്ലാത്ത സാഹചര്യമാണ്. വിദ്വേഷം പ്രചരിപ്പിക്കുന്നതിനു പുറമേ മനപൂർവം അക്രമത്തിനും തീവ്രവാദത്തിനും വരെ പ്രോത്സാഹനം നൽകുന്നുണ്ട്. വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രതിച്ഛായക്ക് കളങ്കം വരുത്താനും പ്രാപ്തമാണ്.

മാർഗനിർദേശം നൽകാൻ സുപ്രീംകോടതി ആഗ്രഹിക്കുന്നുവെങ്കിൽ വെബ് അധിഷ്ഠിതമായ ഡിജിറ്റൽ മാധ്യമങ്ങളെ നിയന്ത്രിക്കണം – കേന്ദ്രം അറിയിച്ചു.

ആദ്യത്തെ സത്യവാങ്മൂലത്തിലും കേന്ദ്രം ഇതേ നിലപാടാണ് അറിയിച്ചത്. ചാ​ന​ലു​ക​ളു​ടെ കാ​ര്യ​ത്തി​ല​ല്ല, ഡി​ജി​റ്റ​ല്‍ മാ​ധ്യ​മ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലാ​ണ് ആ​ദ്യം തീ​ര്‍പ്പു​ണ്ടാ​ക്കേ​ണ്ട​ത് എ​ന്നാ​ണ് കേ​ന്ദ്രം ബോ​ധി​പ്പി​ച്ച​ത്. ചാ​ന​ലു​ക​ള്‍ക്കും പ​ത്ര​ങ്ങ​ള്‍ക്കും മ​തി​യാ​യ നി​യ​ന്ത്ര​ണ​മു​ണ്ട്. ഇ​വ ര​ണ്ടി​െൻറ​യും കാ​ര്യ​ത്തി​ല്‍ മ​തി​യാ​യ ച​ട്ട​ക്കൂ​ടു​ക​ളും കോ​ട​തി വി​ധി​ക​ളു​മു​ണ്ട്. എ​ന്നാ​ല്‍, ഡി​ജി​റ്റ​ല്‍ മാ​ധ്യ​മ​ങ്ങ​ളാ​യ വാ​ട്​​സ്​​ആ​പ്, ട്വി​റ്റ​ര്‍, ഫേ​സ്ബു​ക്ക് പോ​ലു​ള്ള​വ വേ​ഗ​ത്തി​ലെ​ത്തു​ന്ന​തും വൈ​റ​ലാ​കാ​ന്‍ ശേ​ഷി​യു​ള്ള​തു​മാ​ണ്. സാ​ധ്യ​ത പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ ഡി​ജി​റ്റ​ല്‍ മാ​ധ്യ​മ​ങ്ങ​ളാ​ണ് ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​തെ​ന്നും ആ ​വി​ഷ​യം സു​പ്രീം​കോ​ട​തി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും കേ​ന്ദ്ര വാ​ര്‍ത്ത വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യം ബോ​ധി​പ്പി​ച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com