Monday, December 23, 2024
Google search engine
HomeIndiaചൈനീസ് ടിവി പുറത്തെറിഞ്ഞും മുദ്രാവാക്യം വിളിച്ചും ജനം; ഇന്ത്യയിൽ വലിയ പ്രതിഷേധം

ചൈനീസ് ടിവി പുറത്തെറിഞ്ഞും മുദ്രാവാക്യം വിളിച്ചും ജനം; ഇന്ത്യയിൽ വലിയ പ്രതിഷേധം

സൂറത്ത് ∙ അതിർത്തിയിലെ ചൈനീസ് പ്രകോപനത്തെ തുടര്‍ന്നു രാജ്യമൊട്ടാകെ പ്രതിഷേധം. ഗുജറാത്തിലെ സൂറത്തിൽ ചൈനീസ് ടിവി സെറ്റുകൾ കെട്ടിടത്തിനു പുറത്തേക്ക് എറിഞ്ഞും ചൈനീസ് വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയുമാണു ജനങ്ങൾ പ്രതിഷേധിച്ചത്. വരാച്ഛയിലെ പഞ്ച്‌രത്ന കെട്ടിടത്തിലെ താമസക്കാരാണു ചൈനാവിരുദ്ധ പ്രക്ഷോഭവുമായി രംഗത്തെത്തിയത്. ‘ചൈന ഒന്നടിച്ചാൽ രണ്ടടിക്കും ഇന്ത്യയുടെ ചുണക്കുട്ടികൾ; യുദ്ധസമാന സാഹചര്യമില്ല’ ആളുകൾ കൂട്ടം കൂടിനിന്നു ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിച്ചു. ചൈനയ്ക്കും ചൈനീസ് സൈനികർക്കുമെതിരെ മുദ്രാവാക്യവും മുഴക്കി. ഭാരത് മാതാ കീ ജയ് ഉറക്കെ വിളിച്ചായിരുന്നു ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിച്ചത്. ചൈനീസ് മൊബൈലുകളടക്കം ഉപേക്ഷിക്കാനും ആഹ്വാനം ചെയ്തു. ചൈനാവിരുദ്ധ പ്രക്ഷോഭങ്ങൾ വരുംദിവസങ്ങളിൽ രാജ്യത്ത് ശക്തമാകുമെന്നാണു റിപ്പോർട്ടുകൾ. ജമ്മുവിലും കഴിഞ്ഞദിവസം ചൈനീസ് വിരുദ്ധ പ്രതിഷേധം നടന്നിരുന്നു

ഗൽവാൻ താഴ‌്‌വരയിൽ ചൈന അവകാശവാദം ഉന്നയിച്ചതോടെ അതിർത്തിയിലെ സ്ഥിതി സങ്കീർണമായിരിക്കുകയാണ്. ചൈനയുടെ ഭാഗത്തു നിന്നുണ്ടായ ആസൂത്രിത നീക്കമാണു സംഘർഷത്തിനു കാരണമെന്നു വിദേശകാര്യ മന്ത്രാലയം പറയുന്നു. വീരമൃത്യു വരിച്ച സൈനികർക്കു രാജ്യം യാത്രാമൊഴി നൽകുകയാണ്. പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എൻഎലും എംടിഎൻഎലും ചൈനീസ് കമ്പനികളുടെ ഉപകരണങ്ങൾ ഉപയോഗിക്കുന്നതു റദ്ദാക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ കേന്ദ്ര സർക്കാർ നിർദേശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com