Sunday, December 22, 2024
Google search engine
HomeIndia'ചെയ്തത് തെറ്റായിപ്പോയി, ക്ഷമിക്കണം'; ക്രൂര പീഡനത്തിനുശേഷം പെൺകുട്ടിയോട് പ്രതി

‘ചെയ്തത് തെറ്റായിപ്പോയി, ക്ഷമിക്കണം’; ക്രൂര പീഡനത്തിനുശേഷം പെൺകുട്ടിയോട് പ്രതി

പത്തനംതിട്ട: ആംബുലൻസിൽവെച്ച് പീഡിപ്പിച്ച േശഷം പെൺകുട്ടിയോട് ഡ്രൈവർ ക്ഷാമപണം നടത്തിയെന്നും ഇത് പെൺകുട്ടി റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും പൊലീസ്. കേസിൽ എല്ലാ തെളിവുകളും പൊലീസ് ശേഖരിച്ചുവെന്നും പത്തനംതിട്ട എസ്.പി കെ.ജി സൈമൺ മാധ്യമങ്ങളോട് വിശദീകരിച്ചു. ‘ചെയ്തത് തെറ്റായിപ്പോയി. ക്ഷമിക്കണം. ആരോടും പറയരുത്…’ എന്നാണ് പ്രതിയായ ആംബുലൻസ് ഡ്രൈവർ പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

വധശ്രമ കേസിൽ പ്രതിയായ കായംകുളം കീരിക്കാട് സൗത്ത് പനയ്ക്കച്ചിറയിൽ നൗഫൽ (29) ആണ് സംഭവത്തിൽ അറസ്റ്റിലായത്.

ഞായറാഴ്​ച പുലർച്ചെ ആറന്മുളയിലാണ്​ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കോവിഡ് ബാധിതയായ 19 കാരിയെ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകവെ ഡ്രൈവർ ആംബുലൻസിൽ പീഡിപ്പിക്കുകയായിരുന്നു.

ആംബുലൻസിൽ കോവിഡ്​ ബാധിതരായ രണ്ടു യ​ുവതികളുമായി പോയ നൗഫൽ, ഒരാളെ കോഴഞ്ചേരിയിലെ ജില്ല ആശുപത്രിയിലിറക്കിയ ശേഷം 19 കാരിയുമായി വിജനമായ ആറന്മുള വിമാനത്താവള ഭൂമിയിലേക്ക്​ പോകുകയായിരുന്നു. പീഡനത്തിനു ശേഷം യുവതിയെ ഇയാൾ പന്തളം അർച്ചന ആശുപത്രിക്ക് മുന്നിൽ ഇറക്കിവിടുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com