Wednesday, January 22, 2025
Google search engine
HomeCovid-19കോവിഡ് പോസിറ്റീവായ തൃശൂർ സ്വദേശിനി മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി

കോവിഡ് പോസിറ്റീവായ തൃശൂർ സ്വദേശിനി മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി

മുളങ്കുന്നത്തുകാവ് (തൃശൂർ): തൃശൂർ ഗവ. മെഡിക്കൽ കോളജിൽ കോവിഡ് പോസിറ്റീവായ ചാലക്കുടി കുറ്റിച്ചിറ സ്വദേശിനി മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. കുട്ടികളെ പ്രത്യേകം തയാറാക്കിയ നവജാത ശിശു ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. യുവതിയുടെ കോവിഡ് ഫലം അറിയാൻ അടുത്തദിവസം പരിശോധന നടത്തും.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന്​ ഈ മാസം 16നാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽനിന്ന്​ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച പുലർച്ചെ വേദനയുണ്ടാകുകയും തുടർന്ന് ശസ്ത്രക്രിയ നടത്തുകയുമായിരുന്നു. 1.3 കിലോഗ്രാം തൂക്കമുള്ള രണ്ട് ആൺകുട്ടികളും 1.6 കിലോഗ്രാം തൂക്കമുള്ള പെൺകുട്ടിയുമാണ് ജനിച്ചത്.

മഞ്ചേരിയിൽ സമയത്തിന് ചികിത്സ ലഭിക്കാത്തതിനാൽ ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ ആക്ഷേപമുയരുമ്പോഴാണ് സർക്കാർ ആശുപത്രിയിൽനിന്ന്​ ഈ വാർത്ത വരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com