Sunday, November 17, 2024
Google search engine
HomeInternationalകോമാൻ ബാഴ്സയെ കാക്ക​ട്ടെ !

കോമാൻ ബാഴ്സയെ കാക്ക​ട്ടെ !

എറിക് അബിദാലിനെ പുറത്താക്കിയതിനു പിന്നാലെ റമോൻ പ്ലെയിൻസ് ടെക്നിക്കൽ ഡയറക്ടർ

ബാഴ്സലോണ: ലാ ലിഗ കിരീടം നിത്യവൈരികളായ റയൽ മഡ്രിഡിന് അടിയറവെച്ചതിനു പിന്നാലെ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കി​െൻറ എട്ടടിയിൽ വീണ് നാണക്കേടി​െൻറ നിലയില്ലാക്കയത്തിലായ ബാഴ്സലോണയെ കരകയറ്റാൻ ക്ലബ് ഇതിഹാസം റൊണാൾഡ് കോമാൻ കഴിയുമോ​? ബാഴ്സലോണ പരിശീലകസ്ഥാനത്തേക്ക് ഡച്ചുകാരനുമായി രണ്ടു വർഷത്തെ കരാറിൽ ഒപ്പുവെച്ചതായി ക്ലബ് ഔദ്യേഗികമായി അറിയിച്ചതോടെ ഇതാണ്​ ആരാധകരുടെ ചോദ്യം.

”ക്ലബ് ഇതിഹാസം, വെംബ്ലിയിലെ ഹീറോ. നൂകാംപിലേക്ക് ആദ്യ യൂറോപ്യൻ കിരീടമെത്തിച്ച കോമാന് ബാഴ്സയിലേക്ക് സ്വാഗതം” -ബാഴ്സലോണ വെബ്സൈറ്റിൽ വാർത്ത പുറത്തുവിട്ടുകൊണ്ട് വന്ന ഔദ്യോഗിക പ്രസ്താവനയിലെ വാക്കുകളാണ്​. ”സ്വപ്നം യാഥാർഥ്യമായിരിക്കുന്നു” എന്നായിരുന്നു കോമാ​െൻറ ഇതിൻെറ പ്രതികരണം.

എറിക് അബിദാലിനെ പുറത്താക്കിയതിനു പിന്നാലെ അദ്ദേഹത്തി​െൻറ അസിസ്​റ്റൻറായിരുന്ന റമോൻ പ്ലെയിൻസിനെ ടെക്നിക്കൽ ഡയറക്ടറായും നിയമിച്ചിട്ടുണ്ട്.

2018 മുതൽ നെതർലൻഡ്സ് ദേശീയ ടീമി​െൻറ കോച്ചായിരുന്ന കോമാൻ 2022 ലോകകപ്പ് വരെ കരാർ ശേഷിക്കെയാണ് ബാഴ്സയിലേക്കെത്തുന്നത്. ത​െൻറ ഇഷ്​ട ടീമായ ബാഴ്സ വിളിച്ചാൽ എപ്പോൾ വേണമെങ്കിലും പോകാമെന്ന ഇളവ് കരാറിൽ ചേർത്തിരുന്നതാണ് കോമാന് തുണയായത്. തകർച്ചയിലായിരുന്ന ഓറഞ്ചുപടയുടെ ഉയിർത്തെഴുന്നേൽപിന് തുടക്കമിട്ട് ടീമിനെ പ്രഥമ നേഷൻസ് ലീഗിൽ ഫൈനലിലെത്തിച്ച മികവുമായാണ് 57കാര​െൻറ വരവ്. കൂട്ടിന് ഇംഗ്ലീഷ്, സ്പാനിഷ്, ഡച്ച്, പോർചുഗീസ് ലീഗുകളിലെ രണ്ടു പതിറ്റാണ്ടി​െൻറ പരിശീലനപരിചയവും. ടീമിനകത്തും പുറത്തും മാറ്റങ്ങളേറെ വരേണ്ടതുണ്ടെങ്കിലും ലോകത്തെ മികച്ച കോച്ചുമാരിലൊരാളായ കോമാ​െൻറ നിയമനം പുതുയുഗപ്പിറവിക്ക് നാന്ദികുറിക്കുമെന്ന പ്രതീക്ഷയിലാണ് ബാഴ്സ അധികൃതരും ആരാധകരും.

ബാഴ്സയുടെ എല്ലാമായിരുന്ന യൊഹാൻ ക്രൈഫി​െൻറ കീഴിൽ 1989 മുതൽ 95 വരെ പ്രതിരോധത്തി​െൻറ നെടുന്തൂണായിരുന്ന കോമാൻ ക്ലബിനായി 192 മത്സരങ്ങളിൽ 67 ഗോളുകൾ നേടിയിട്ടുണ്ട്. 92ൽ വെംബ്ലിയിൽ സാംപ്ദോറിയയെ 1-0ത്തിന് തോൽപിച്ച് ബാഴ്സലോണ ആദ്യമായി യൂറോപ്യൻ കിരീടം നേടിയപ്പോൾ കോമാ​െൻറ ഫ്രീകിക്ക് ഗോളായിരുന്നു തുണയായത്. നെതർലൻഡ്സിനായി 78 മത്സരങ്ങളിലും ബൂട്ടണിഞ്ഞിട്ടുണ്ട് സെൻട്രൽ ഡിഫൻഡറായും സ്വീപ്പറായും ഹോൾഡിങ്​ മിഡ്ഫീൽഡറായുമൊക്കെ തിളങ്ങിയിട്ടുള്ള കോമാൻ.

ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലെ ഞെട്ടിക്കുന്ന തോൽവിയോടെ ക്വികെ സെറ്റ്യാനെ പുറത്താക്കിയതിനു പിന്നാലെയാണ് കോമാ​െൻറ നിയമനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com