Wednesday, January 22, 2025
Google search engine
HomeInternationalകോവിഡ്​ കാലത്തെ ഐ.പി.എൽ ആസ്വാദനം; കിടിലൻ ഫീച്ചറുകളുമായി ഡിസ്നി പ്ലസ്​ ഹോട്​സ്റ്റാർ

കോവിഡ്​ കാലത്തെ ഐ.പി.എൽ ആസ്വാദനം; കിടിലൻ ഫീച്ചറുകളുമായി ഡിസ്നി പ്ലസ്​ ഹോട്​സ്റ്റാർ

ആയിരങ്ങൾ തിങ്ങി നിറഞ്ഞ ഗാലറികളില്ലാതെയാണ്​ ഇത്തവണത്തെ െഎ.പി.എൽ നടക്കാൻ പോകുന്നത്​. സൂപ്പർ താരങ്ങളുടെ സിക്​സറും ബൗണ്ടറികളും ആർപ്പുവിളികളോടെ ഒരുമിച്ച്​ ആഘോഷിക്കാൻ ക്രിക്കറ്റ്​ പ്രേമികൾക്ക്​ കോവിഡ്​ കാലത്ത്​ യോഗമില്ലാതെ പോയി. എന്നാൽ, വീട്ടിലിരുന്ന്​ കളികാണുന്നവരുടെ ആസ്വാദനം ഗംഭീരമാക്കാൻ പുതിയ ഫീച്ചറുകളുമായി എത്തുകയാണ്​ ഡിസ്​നി പ്ലസ്​ ഹോട്​സ്റ്റാർ.

വീട്ടിലിരുന്ന്​​ സ്വന്തം ഫോണിൽ ഒറ്റയ്​ക്ക്​ കളികാണുന്നവർക്കായി ചില സംവേദനാത്മക ഫീച്ചറുകളാണ്​ ഹോട്​സ്റ്റാർ അവതരിപ്പിക്കാൻ പോകുന്നത്​​. കഴിഞ്ഞ തവണ ഹോട്​സ്റ്റാറിലൂടെ കളിയാസ്വദിച്ചവർക്ക് പരിചയമുള്ളതാണ്​​ ‘വാച്​ ആൻഡ്​ പ്ലേ’ സോഷ്യൽ സ്​ട്രീം സേവനം. കളി നടന്നുകൊണ്ടിരിക്കു​േമ്പാൾ ആപ്പിലൂടെ തന്നെ ആരാധകർക്ക്​ ആവേശവും സ്വന്തം ടീമുകൾക്കുള്ള പിന്തുണയും അറിയിക്കാനുള്ള സംവിധാനമായിരുന്നു അത്​.

ഇത്തവണ പുതിയ ഇൻററാക്​റ്റീവ്​ ഇമോജി സ്​ട്രീമും ഒപ്പം ആരാധകർക്ക്​ സെൽഫിയും വിഡിയോയും പങ്കുവെക്കാൻ സാധിക്കുന്ന ‘ഹോട്​ ഷോട്ട്​സ്​, ഡ്യുയറ്റ്​സ്​’എന്നീ പുത്തൻ ഒാപ്​ഷനുകളും നൽകിയേക്കും. താരങ്ങളുടെ മികച്ച ഷോട്ടുകൾ അനുകരിക്കുന്ന വിഡിയോ ആണ്​ ഹോട്​ഷോട്ട്​സ്​​. ആരാധകർ അയക്കുന്ന മികച്ച വിഡിയോ ഹോട്​സ്റ്റാർ സ്റ്റാർസ്​പോർട്​സിൽ പങ്കുവെക്കുകയും ചെയ്യും.

അതേസമയം, 399 രൂപ നൽകി വി.​െഎ.പി മെമ്പർഷിപ്പ്​ എടുക്കുന്നവർക്ക്​ മാത്രമായിരിക്കും ഹോട്​സ്റ്റാറിലൂടെ ​െഎ.പി.എൽ കാണാനും പുതിയ ഫീച്ചറുകൾ ആസ്വദിക്കാനും സാധിക്കുക. എന്നാൽ, എയർടെൽ, ജിയോ തുടങ്ങിയവയുടെ സ്​ട്രീമിങ്​ പ്ലാറ്റ്​ഫോമിലൂടെ സൗജന്യമായി ​െഎ.പി.എൽ ആസ്വദിക്കാൻ കഴിയും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com