റോം: കേരളത്തിെൻറ തീരക്കടലിൽ രണ്ടു മത്സ്യത്തൊഴിലാളികളെ തങ്ങളുടെ നാവികർ വെടിവെച്ചു െകാന്ന കേസിൽ അന്താരാഷ്ട്ര കോടതിയുടെ വിധി മാനിക്കുന്നുവെന്ന് ഇറ്റലി. കേസ് പരിഗണിച്ച അന്താരാഷ്ട്ര ട്രൈബ്യൂണലിെൻറ വിധി അംഗീകരിക്കാൻ തങ്ങൾ തയാറാണെന്ന് ഇറ്റാലിയൻ വിദേശകാര്യ മന്ത്രി ലുയിഗി ഡി മൈനോ പറഞ്ഞു.
കേസിൽ ഇന്ത്യക്ക് അനുകൂലമായി വന്ന കോടതിവിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘കാലങ്ങളായുള്ള വേദനക്കുശേഷം ഈ കേസിൽ പൂർണവിരാമം വന്നിരിക്കുന്നു. കേസിൽപെട്ട നാവികർക്കും അവരുെട കുടുംബത്തിനും ഒപ്പം നിൽക്കുന്നു. അതോടൊപ്പം, സഹകരണെമന്ന വികാരത്തിെൻറ അടിസ്ഥാനത്തിൽ കോടതിവിധി അംഗീകരിക്കുന്നു’ -അദ്ദേഹം പറഞ്ഞു.