Thursday, January 2, 2025
Google search engine
HomeIndiaആലിയ ഭട്ട് ചിത്രം സഡക് 2 നെതിരെ പ്രതിഷേധം: ഹോട്സ്റ്റാർ അൺ ഇൻസ്റ്റാൾ ചെയ്യണമെന്ന് ആഹ്വാനം

ആലിയ ഭട്ട് ചിത്രം സഡക് 2 നെതിരെ പ്രതിഷേധം: ഹോട്സ്റ്റാർ അൺ ഇൻസ്റ്റാൾ ചെയ്യണമെന്ന് ആഹ്വാനം

ആലിയ ഭട്ട് ചിത്രം സഡക് 2 നെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം. ആലിയ ഭട്ടിന്‍റെ പിതാവ് മഹേഷ് ഭട്ട് സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രത്തിൽ പൂജാഭട്ടും അഭിനയിക്കുന്നുണ്ട്. സ്വജനപക്ഷപാതം ആരോപിച്ചാണ് ട്വിറ്ററിൽ പ്രതിഷേധങ്ങൾ നടക്കുന്നത്.

സുശാന്ത് സിങ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് വലിയ ആരോപണങ്ങൾ േനരിടുന്ന സാഹചര്യത്തിലാണ് മഹേഷ് ഭട്ട് പുതിയ ചിത്രവുമായി രംഗത്തെത്തിയത്. ഒ.ടി.ടി റിലീസായി പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചതോടെ ചിത്രം റീലീസ് ചെയ്യുന്ന ഹോട്സ്റ്റാർ അൺ ഇൻസ്റ്റാൾ ചെയ്യണമെന്നാണ് ആഹ്വാനം. #uninstallhotstar എന്ന ക്യാമ്പൈൻ ട്വിറ്ററിൽ ട്രെൻഡിങ് ആണ്.

സഞ്ജയ് ദത്ത്, ആദിത്യ റോയ് കപൂർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇരുപത് വർഷത്തിന് ശേഷമാണ് മഹേഷ് ഭട്ട് സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്നത്. 29 വർഷങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത സഡകിന്‍റെ രണ്ടാം ഭാഗമായാണ് ചത്രം വരുന്നത്. സഞ്ജയ് ദത്തും പൂജാ ഭട്ടുമായിരുന്നു അന്ന് പ്രധാന വേഷത്തിലെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com