ശ്രീനാഥ് ഭാസി വിവാദം: നടൻ ശ്രീനാഥ് ഭാസിക്കെതിരെ മൊഴി നൽകി വനിതാ മാധ്യമപ്രവർത്തക | ശ്രീനാഥ് ഭാസി കുടുങ്ങുമോ? മാധ്യമപ്രവർത്തകയുടെ മൊഴിയെടുത്തു

0
12

1

ചട്ടമ്പി സിനിമയുടെ പ്രേമേഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം പ്രമുഖ ഹോട്ടലിൽ നടനുമായി അഭിമുഖം നടന്നു. ഇതിനിടെയാണ് സംഭവം നടക്കുന്നത്. അഭിമുഖത്തിൽ ചോദിച്ച ചോദ്യങ്ങൾ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി തന്നോടും ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറമാനോടും മോശമായി പെരുമാറിയെന്നും മാധ്യമപ്രവർത്തകൻ പറഞ്ഞിരുന്നു. സംഭവത്തിൽ ഇടപ്പെട്ട സിനിമ നിർമാതാവിനോട് ശ്രീനാഥ് അക്രമാസക്തനായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു. പരസ്യമായി സ്ത്രീത്വത്തെ അപമാനിച്ച ശ്രീനാഥ് ഭാസിക്കെതിരെ നടപടി സ്വീകരിക്കണം എന്ന് മാധ്യമപ്രവർത്തക പരാതിയിൽ പറയുന്നു.

'ഞാൻ സ്ത്രീയാണെന്നു പോലും പരിഗണിച്ചില്ല';  ശ്രീനാഥ് ഭാസിക്കെതിരെ മാധ്യമപ്രവർത്തകയുടെ പരാതി
” title=”‘ഞാൻ സ്ത്രീയാണെന്നു പോലും പരിഗണിച്ചില്ല’;  ശ്രീനാഥ് ഭാസിക്കെതിരെ മാധ്യമപ്രവർത്തകയുടെ പരാതി
“/>’ഞാൻ സ്ത്രീയാണെന്നു പോലും പരിഗണിച്ചില്ല’;  ശ്രീനാഥ് ഭാസിക്കെതിരെ മാധ്യമപ്രവർത്തകയുടെ പരാതി

<div id=

2

ആദ്യത്തെ ചോദ്യത്തിന് വ്യക്തമായ ഉത്തരം തന്നില്ലെങ്കിലും രണ്ടാമത്തെ ചോദ്യമായ വീട്ടിലാരാണ് ചട്ടമ്പി എന്നതിന് മറുപടിയായി ഉത്തരം തന്നെങ്കിലും നിങ്ങൾ പ്ലാസ്റ്റിക് ചോദ്യങ്ങളാണ് ചോദിക്കുന്നതെന്നും ഇത്തരത്തിൽ പരാതിയിൽ ഇന്റർവ്യൂവിന് ഇരിക്കാൻ താൽപ്പര്യമില്ലെന്നും പറയുകയുണ്ടായി. ഇപ്രകാരമുള്ള മറുപടി അന്ധാളിപ്പുണ്ടാക്കി എങ്കിലും ഞാനും എന്റെ സഹപ്രവർത്തകരും തുടർന്നു. അടുത്ത ചോദ്യത്തോടുകൂടെ ടിയാൻ യാതൊരു പ്രകോപനവും മര്യാദയും പാലിക്കാതെ ഞാൻ സ്ത്രീയാണെന്നും ടി ഇന്റർവ്യൂ ആണ് നടക്കുന്നതെന്നും പരിഗണിക്കാതെ ഇതുപോലുള്ള …… ചോദ്യങ്ങൾ ചോദിക്കരുതെന്നും പറഞ്ഞ് ആക്രോശിക്കുകയും ചെയ്യുന്നു

10 വർഷം മുമ്പേ നടന്ന ആ അനുഭവം മറന്നില്ല;  ഹെൽമറ്റ് വെച്ച് ബസ്സോടിച്ച് കെഎസ്ആർടിസി ഡ്രൈവർ
” title=”10 വർഷം മുമ്പേ നടന്ന ആ അനുഭവം മറന്നില്ല;  ഹെൽമറ്റ് വെച്ച് ബസ്സോടിച്ച് കെഎസ്ആർടിസി ഡ്രൈവർ
“/>10 വർഷം മുമ്പേ നടന്ന ആ അനുഭവം മറന്നില്ല;  ഹെൽമറ്റ് വെച്ച് ബസ്സോടിച്ച് കെഎസ്ആർടിസി ഡ്രൈവർ

<div id=

3

ക്യാമറ ഓൺ ആണെന്നുള്ള ബോധ്യം വന്നതിനാൽ അതിനു മുതിരാതെ ഞങ്ങളുടെ ക്യാമറാമാനോട് ക്യാമറ ഓഫ് ചെയ്യാൻ ആക്രോശിച്ചു. അതിനു ശേഷം ക്യാമറ ഓഫ് ചെയ്യടാ …. എന്നും പറഞ്ഞ് ക്യാമറ നിർബന്ധപൂർവ്വം ഓഫ് ചെയ്യുകയായിരുന്നു. ക്യാമറ ഓഫ് ചെയ്തതിനുശേഷം ടിയാൻ യാതൊരു മാന്യതയും കൂടാതെ കേട്ടാൽ അറപ്പുളവാക്കുന്ന സഭമല്ലാത്ത രീതിയിൽ തെറിവിളിക്കുകയും ചെയ്തു. ഇതുകണ്ട് പ്രൊഡ്യൂസർ അദ്ദേഹത്തെ മാറ്റിനിർത്തി സർ, ഇതൊരു ഫൺ ഇന്റർവ്യൂ ആണ്.. സഹകരിക്കണം എന്ന് പറഞ്ഞപ്പോൾ നിന്റെ …… എന്നായിരുന്നു മറുപടി.

പാസ്പോർട്ട് എടുക്കാൻ നടന്നുതളരേണ്ട..ഓൺലൈൻ ആയി അപേക്ഷിക്കാം ഇങ്ങനെ..പാസ്പോർട്ട് എടുക്കാൻ നടന്നുതളരേണ്ട..ഓൺലൈൻ ആയി അപേക്ഷിക്കാം ഇങ്ങനെ..

4

ടിയാൻ മനോനില തെറ്റിയതുപോലെ കൂടുതൽ അക്രമാസക്തനാവുകയാണ് ചെയ്തത്. കൂടാതെ ഞങ്ങളെ ടിയാൻ ……. എന്ന് വിളിക്കുകയും ഉണ്ടായി. യാതൊരു മാന്യതയും ഇല്ലാതെ പിന്നെയും ……. തുടങ്ങിയ തെറികൾ എന്റേയും എന്റെ സഹപ്രവർത്തകരേയും വിളിച്ചുകൊണ്ടിരുന്നതിനാൽ അപമാനം സഹിക്ക വയ്യാതെയാണ് ഞങ്ങൾ ഹോട്ടലിൽ നിന്നും തിരികെ പോന്നത്.

5

ഈ സംഭവം ഒരു സ്ത്രീയെന്ന നിലയിൽ എന്റെ വ്യക്തിത്വത്തെ അപമാനിക്കുകയും, എനിക്ക് വലിയ മാനസികബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തു. ആയതിനാൽ എന്നേയും എന്റെ മെമ്പേഴ്‌സിനേയും തെറി വിളിക്കുകയും എന്നെ സ്ത്രീ എന്ന പരിഗണന പോലും അപമാനിക്കണമെന്ന ഉദ്ദേശത്തിൽ അധിക്ഷേപിച്ചതിനും എന്നെ തടഞ്ഞതിനും ഞാൻ ജോലിയെ അപമാനിക്കുകയും അതുവഴി ഒരു മോശം സ്ത്രീയായി ഉപമിച്ചതിനും മാനഹാനി വരുത്തിയതിനു ശേഷം ജോലി തടസ്സപ്പെടുത്തിയതിനും ടിയാൻ ചെയ്ത കുറ്റത്തിനെതിരെ നിയമപരമായ നടപടി സ്വീകരിച്ച് ഈ പ്രശ്നത്തിന് ഒരു തീർപ്പുണ്ടാക്കി തരണമെന്ന് അപേക്ഷിക്കുന്നു.

Source link