വിഴിഞ്ഞം തുറമുഖ സമരത്തിനെതിരെ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ സമരത്തിന് പിന്നിൽ രഹസ്യ ആസൂത്രണം | വിഴിഞ്ഞം സമരത്തിന് പിന്നിൽ രഹസ്യ അജണ്ടയുണ്ടെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ

0
18


കേരളം

ഓയ്-നിഖിൽ രാജു

Google Oneindia Malayalam News

ദുബായ്:വിഴിഞ്ഞം സമരത്തിന് പിന്നിൽ രഹസ്യ അജണ്ടയുണ്ടെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. പദ്ധതി നടപ്പാക്കണം എന്നാണ് പ്രദേശവാസികൾക്ക് ആഗ്രഹം.എന്നാൽ സമരം നടത്തുന്നത് പ്രദേശവാസികളല്ലന്നും മന്ത്രി പറഞ്ഞു.

വിഴിഞ്ഞം തുറമുഖപദ്ധതി നിർത്തിവെക്കണം എന്ന ആവശ്യം അംഗീകരിക്കാനാവില്ല. ഇത് പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മന്ത്രി ദുബായിൽ പറഞ്ഞു.

അഹമ്മദ് ദേവർകോവിൽ

അതേസമയം വിഴിഞ്ഞം സമരക്കാരുമായി വെള്ളിയാഴ്ച മന്ത്രിസഭാ ഉപസമിതി വീണ്ടും ചർച്ച നടത്തും. 11 മണിക്കാണ് ചർച്ച. മന്ത്രിമാരായ കെ രാജൻ, വി അബ്ദുറഹ്മാൻ, ശിവൻകുട്ടി, ആന്റണി രാജു, ജി ആർ അനിൽ എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകും. സമരക്കാരുമായി ഇത് നാലാം വട്ടമാണ് മന്ത്രിസഭാ ഉപസമിതി ചർച്ച നടത്തുന്നത്.

നേരത്തെ നടന്ന ചർച്ചകളിൽ തീരുമാനമായ കാര്യങ്ങൾ പോലും ഇതുവരെ നടപ്പാക്കാനായിട്ടില്ല എന്നതിനാൽ ഇക്കാര്യങ്ങളും യോഗത്തിൽ ചർച്ചയാകും. തുറമുഖ കവാടത്തിന് മുന്നിലെ സമരപന്തൽ പൊളിക്കണം എന്ന ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവും യോഗത്തിൽ സമരക്കാർ ഉന്നയിക്കും.

വിഴിഞ്ഞം പ്രക്ഷോഭത്തിന്റെ സമരപ്പന്തൽ പൊളിച്ചുനീക്കാൻ തിരുവനന്തപുരം സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. എന്നാൽ പന്തൽ പൊളിക്കില്ലെന്നു സമരസമിതി വ്യക്തമാക്കി.തുറമുഖ കവാടത്തിൽ നടക്കുന്ന രാപകൽ സമരത്തിന്റെ പന്തൽ 3 ദിവസത്തിനകം പൊളിച്ചു നീക്കണമെന്നു കാണിച്ചു തിങ്കളാഴ്ചയാണു സമരസമിതിക്കു നോട്ടീസ് നൽകിയത്. ഇന്നലെയാണു സമയപരിധി നിശ്ചയിച്ചിരുന്നത്. പൊളിച്ചില്ലെങ്കിൽ 30 ന് രാവിലെ 11 ന് സമരസമിതി പ്രതിനിധികൾ മജിസ്ട്രേറ്റ് ഓഫീസ് മുൻപാകെ ഹാജരായി കാരണം ബോധിപ്പിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമരസമിതി നേതാക്കളുമായി രാജ്ഭവനിൽ അദ്ദേഹം ചർച്ച നടത്തി. ലത്തീൻ അതിരൂപതാ വികാരി ജനറൽ ഫാ. യൂജിൻ പേരേരെ ഉൾപ്പെടെയുള്ളവരാണ് ഗവർണറുമായി ചർച്ച നടത്താൻ രാജ്ഭവനിലെത്തിയത്.വിഷയത്തിൽ സർക്കാർ നടത്തിയ ഇടപെടലുകളെല്ലാം പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു ഗവർണറുടെ അപ്രതീക്ഷിത ഇടപെടൽ. ചൊവ്വാഴ്ച ലത്തീൻ അതിരൂപതയുമായി ബന്ധപ്പെട്ട ഗവർണർ തനിക്ക് സമരവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കുകയായിരുന്നു. തുടർന്നാണ് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചത്.

സവർക്കറെ കുറിച്ച് തന്നെ പഠിപ്പിച്ചത് രാഹുൽ ഗാന്ധിയുടെ മുത്തശ്ശി ഇന്ദിരാ ഗാന്ധിയെന്ന് അബ്ദുള്ളക്കുട്ടിസവർക്കറെ കുറിച്ച് തന്നെ പഠിപ്പിച്ചത് രാഹുൽ ഗാന്ധിയുടെ മുത്തശ്ശി ഇന്ദിരാ ഗാന്ധിയെന്ന് അബ്ദുള്ളക്കുട്ടി

ഇംഗ്ലീഷ് സംഗ്രഹം

വിഴിഞ്ഞം തുറമുഖ സമരത്തിനെതിരെ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ സമരത്തിന് പിന്നിൽ രഹസ്യ ആസൂത്രണം

കഥ ആദ്യം പ്രസിദ്ധീകരിച്ചത്: 2022 സെപ്റ്റംബർ 23 വെള്ളിയാഴ്ച, 0:59 [IST]Source link

LEAVE A REPLY

Please enter your comment!
Please enter your name here